പ്രധാനമന്ത്രിയുടെ ഓഫീസ്‌

അടുത്തിടെ വിക്ഷേപിച്ച EOS-06 ഉപഗ്രഹത്തിൽ നിന്നുള്ള അത്ഭുതാവഹമായ ചിത്രങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 02 DEC 2022 6:01PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അടുത്തിടെ വിക്ഷേപിച്ച EOS-06 ഉപഗ്രഹത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചു. ബഹിരാകാശ സാങ്കേതിക വിദ്യയുടെ ലോകത്തെ ഈ മുന്നേറ്റങ്ങൾ ചുഴലിക്കാറ്റുകളുടെ മികച്ച പ്രവചനത്തിനും തീരദേശ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു..

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“അടുത്തിടെ വിക്ഷേപിച്ച EOS-06 ഉപഗ്രഹത്തിൽ നിന്നുള്ള  അത്ഭുതാവഹമായ ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ? ഗുജറാത്തിന്റെ ചില മനോഹരമായ ചിത്രങ്ങൾ പങ്കുവെക്കുന്നു. ബഹിരാകാശ സാങ്കേതിക വിദ്യയുടെ ലോകത്തെ ഈ മുന്നേറ്റങ്ങൾ ചുഴലിക്കാറ്റുകളെ മികച്ച രീതിയിൽ  പ്രവചിക്കാനും നമ്മുടെ തീരദേശ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

 

*****

--ND--

(Release ID: 1880582) Visitor Counter : 145