ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ചരക്ക് സേവന നികുതി (GST) നടപ്പാക്കിയത് മൂലമുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ 17,000 കോടി രൂപ അനുവദിച്ചു; കേരളത്തിന് 773 കോടി രൂപ

Posted On: 25 NOV 2022 4:11PM by PIB Thiruvananthpuram

ന്യൂ ഡൽഹിനവംബർ 25, 2022

 

 

 

ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ 17,000 കോടി രൂപ 2022 നവംബർ 24ന് അനുവദിച്ചു. 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിനാണ് തുക അനുവദിച്ചിരിക്കുന്നത്. 773 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്ഇപ്പോൾ അനുവദിച്ച തുക ഉൾപ്പെടെ നടപ്പു സാമ്പത്തിക വർഷത്തിൽ (2022-23) അനുവദിച്ച ആകെ തുക 1,15,662 കോടി രൂപയിലെത്തി.

 

2022 ഒക്‌ടോബർ വരെയുള്ള മൊത്തം സെസ് പിരിവ് 72,147 കോടി രൂപ എന്ന വസ്തുത നിലനിൽക്കെയാണ് പണം അനുവദിച്ചിരിക്കുന്നത്. ബാക്കി 43,515 കോടി രൂപ കേന്ദ്രം സ്വന്തം വിഭവങ്ങളിൽ നിന്നാണ് നൽകിയിരിക്കുന്നത്. 

 

പണം അനുവദിച്ചതിലൂടെ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന്  സാമ്പത്തിക വർഷം മാർച്ച് അവസാനം വരെ ലഭിക്കുമെന്ന് കണക്കാക്കിയിരിക്കുന്ന സെസിന്റെ മുഴുവൻ തുകയും കേന്ദ്രം മുൻകൂട്ടി നൽകിയിരിക്കുന്നുസംസ്ഥാനങ്ങളെ അവരുടെ വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനും അവരുടെ പരിപാടികൾ പ്രത്യേകിച്ച് മൂലധനത്തിനായുള്ള ചെലവുകൾ സാമ്പത്തിക വർഷത്തിൽ വിജയകരമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ്  തീരുമാനമെടുത്തത്.

 

സംസ്ഥാന തലത്തിലുള്ള കണക്കുകൾ ചുവടെ

Name of the State/UT

(Rs. in crore)

Andhra Pradesh

682

Assam

192

Bihar

91

Chhattisgarh

500

Delhi

1,200

Goa

119

Gujarat

856

Haryana

622

Himachal Pradesh

226

Jammu and Kashmir

208

Jharkhand

338

Karnataka

1,915

Kerala

773

Madhya Pradesh

722

Maharashtra

2,081

Odisha

524

Puducherry

73

Punjab

984

Rajasthan

806

Tamil Nadu

1,188

Telangana

542

Uttar Pradesh

1,202

Uttarakhand

342

West Bengal

814

Total

17,000

 ************************************************

 

RRTN


(Release ID: 1878859) Visitor Counter : 228