പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബാലിയിൽ ജി-20 ഉച്ചകോടിക്കിടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

Posted On: 16 NOV 2022 3:06PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി  ആന്റണി അൽബനീസുമായി ബാലിയിൽ  ജി-20 ഉച്ചകോടിക്കിടെ ഇന്ന്  കൂടിക്കാഴ്ച നടത്തി. 


സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ മികച്ച അവസ്ഥയിലും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ സ്ഥിരമായി നടക്കുന്ന ഉന്നതതല ഇടപെടലുകളിലും ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. പ്രതിരോധം, വ്യാപാരം, വിദ്യാഭ്യാസം, ശുദ്ധ ഊർജം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിൽ കൈവരിച്ച പുരോഗതി അവർ അവലോകനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ സ്ഥാപന പങ്കാളിത്തം, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിലും  വിശദമായി ചർച്ച നടന്നു. 

സുസ്ഥിരവും സമാധാനപരവുമായ ഇന്തോ-പസഫിക് മേഖല, കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഇന്ത്യയുടെ ജി 20 പ്രസിഡൻസി എന്നിവയ്‌ക്കായുള്ള അവരുടെ പങ്കിട്ട കാഴ്ചപ്പാട് ഉൾപ്പെടുന്ന പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ നേതാക്കൾ വീക്ഷണങ്ങൾ കൈമാറി.

 പ്രധാനമന്ത്രി അൽബനീസിനെ എത്രയും വേഗം ഇന്ത്യയിലേക്ക്  സ്വാഗതം ചെയ്യാൻ  പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

 

--ND--


(Release ID: 1876451) Visitor Counter : 105