പ്രധാനമന്ത്രിയുടെ ഓഫീസ്
ബാലിയിൽ ജി-20 ഉച്ചകോടിക്കിടെ ഇറ്റലി പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
Posted On:
16 NOV 2022 2:27PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബാലിയിൽ ജി-20 ഉച്ചകോടിയ്ക്കിടെ ഇന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി .
ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മെലോണിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വ്യാപാരം, നിക്ഷേപം, ഭീകരവാദം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.
ഇരു നേതാക്കളും പരസ്പര താൽപ്പര്യമുള്ള മേഖലാ , ആഗോള വിഷയങ്ങളെക്കുറിച്ചും വീക്ഷണങ്ങൾ കൈമാറി.
ഇന്ത്യ-ഇറ്റലി നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കാനും ഇരു നേതാക്കളും തമ്മിൽ ധാരണയായി അടുത്ത വർഷം ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി മെലോണിയെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്തു .
--ND--
(Release ID: 1876413)
Visitor Counter : 180
Read this release in:
Punjabi
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada