പ്രധാനമന്ത്രിയുടെ ഓഫീസ്
മധ്യപ്രദേശിലെ രേവയിൽ ദാരുണമായ വാഹനാപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രിയുടെ അനുശോചനം
PMNRF-ൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു
Posted On:
22 OCT 2022 11:26AM by PIB Thiruvananthpuram
മധ്യപ്രദേശിലെ രേവയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയുടെ ധനസഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. . സംസ്ഥാന ഗവൺമെന്റിന്റെ മേൽനോട്ടത്തിൽ പ്രാദേശിക ഭരണകൂടം ദുരത്തിനിരയായവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
“മധ്യപ്രദേശിലെ രേവയിൽ ദേശീയ പാതയിലുണ്ടായ അപകടം ഹൃദയഭേദകമാണ്. ഇതിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അഗാധമായ അനുശോചനം. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. സംസ്ഥാനഗവൺമെന്റിന്റെ മേൽനോട്ടത്തിൽ പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്.
“പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകും.”
--ND--
The Prime Minister has announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased in the tragic bus accident in Madhya Pradesh. The injured would be given Rs. 50,000. https://t.co/24QEOITaL1
— PMO India (@PMOIndia) October 22, 2022
*****
(Release ID: 1870223)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada