പ്രധാനമന്ത്രിയുടെ ഓഫീസ്‌

ധന്തേരാസ് ദിനത്തിൽ, ഒക്ടോബർ 22-ന് മധ്യപ്രദേശിലെ പി എം എ ജി -വൈ യുടെ 4.5 ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ ‘ഗൃഹപ്രവേശം’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.


മധ്യപ്രദേശിൽ പദ്ധതി പ്രകാരം 35,000 കോടിയിലധികം രൂപ ചിലവിൽ ഏകദേശം 29 ലക്ഷം വീടുകൾ പൂർത്തീകരിച്ചു.

Posted On: 19 OCT 2022 5:53PM by PIB Thiruvananthpuram


ധന്തേരാസ് ദിനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, മധ്യപ്രദേശിലെ സത്‌നയിൽ ഒക്ടോബർ 22 ന് വൈകുന്നേരം 4 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ആവാസ് യോജന - ഗ്രമീണിൻറെ - ഏകദേശം 4.51 ലക്ഷം ഗുണഭോക്താക്കളുടെ ‘ഗൃഹ പ്രവേശ' ചടങ്ങിൽ  പങ്കെടുക്കും. പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധനയും ചെയ്യും.

രാജ്യത്തെ ഓരോ പൗരനും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടി സ്വന്തമായി ഒരു വീട് നൽകുക എന്നത് പ്രധാനമന്ത്രിയുടെ നിരന്തരമായ പരിശ്രമമാണ്. ഈ ദിശയിലെ മറ്റൊരു ചുവടുവെപ്പാണ് ഇത് അടയാളപ്പെടുത്തുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ മധ്യപ്രദേശിൽ ഇതുവരെ 38 ലക്ഷം വീടുകൾ അനുവദിച്ചിട്ടുണ്ട്, കൂടാതെ സംസ്ഥാനത്തു്  ഇതുവരെ 35,000 കോടി രൂപ  ചിലവിൽ  ഏകദേശം 29 ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.

--ND--



(Release ID: 1869320) Visitor Counter : 81