സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (MSME), പുനർ വർഗ്ഗീകരണത്തിന് മുമ്പ് ഉണ്ടായിരുന്ന വിഭാഗത്തിൽപ്പെട്ട എല്ലാ നികുതി ഇതര ആനുകൂല്യങ്ങളും പുനർ വർഗ്ഗീകരണ തീയതി മുതൽ മൂന്ന് വർഷത്തേക്ക് തുടർന്നും ലഭിക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചു

Posted On: 19 OCT 2022 11:24AM by PIB Thiruvananthpuram

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയത്തിന്റെ (MSME) 18.10.2022 തീയതിയിലെ S.O. 4926 (E) പ്രകാരം പ്ലാന്റ്, മെഷിനറി, ഉപകരണങ്ങൾ, വിറ്റുവരവ് എന്നിവയിലേതെങ്കിലുമോ എല്ലാത്തിലുമോ നിക്ഷേപത്തിന്റെ കാര്യത്തിൽ വർദ്ധനയുണ്ടാവുകയും പുനർ വർഗ്ഗീകരണം നടത്തുകയും ചെയ്താലും   എല്ലാ നികുതി ഇതര ആനുകൂല്യങ്ങളും തുടർന്നും ലഭ്യമാകും. പുനർ വർഗ്ഗീകരണ തീയതി മുതൽ മൂന്ന് വർഷത്തേക്ക് ആനുകൂല്യങ്ങൾ നനൽകും.

MSME പങ്കാളികളുമായുള്ള ചർച്ചകൾക്ക് ശേഷം ആത്മ നിർഭർ ഭാരത് അഭിയാന്റെ കീഴിലാണ് തീരുമാനം എടുത്തിരിക്കുന്നത്.

രജിസ്റ്റർ ചെയ്തിട്ടുള്ള MSME കൾക്ക് ഉയർച്ചയും തൽഫലമായി പുനർ വർഗ്ഗീകരണവും ഉണ്ടായാലും ഒരു വർഷത്തിന് പകരം മൂന്ന് വർഷത്തേക്ക് നികുതി ഇതര ആനുകൂല്യങ്ങൾ ഇന്ത്യാ ഗവൺമെന്റിന്റെ MSME  മന്ത്രാലയം അനുവദിക്കും. പൊതു സംഭരണ നയം, കാലതാമസം നേരിട്ട പണമടവുകൾ മുതലായവ ഉൾപ്പെടെ സർക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ നികുതിയേതര ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

RRTN
***

(Release ID: 1869215) Visitor Counter : 190