യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

സ്വച്ഛ് ഭാരത് 2022 ന് കീഴിലുള്ള മെഗാ ശുചിത്വ യജ്ഞങ്ങൾ ചാന്ദ്നി ചൗക്കിൽ നിന്ന് കേന്ദ്രമന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ ഉദ്ഘാടനം ചെയ്തു

Posted On: 19 OCT 2022 2:39PM by PIB Thiruvananthpuram

കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ഇന്ന് (2022 ഒക്ടോബർ 19) ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ നിന്ന് സ്വച്ഛ് ഭാരത് 2022 നു കീഴിലുള്ള മെഗാ ശുചിത്വ യജ്ഞങ്ങൾ ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും ജില്ലകളിലും സമാനമായ ശുചിത്വ യജ്ഞങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് ശുചിത്വ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

ഒരു മാസത്തിനുള്ളിൽ ഒരു കോടി കിലോ മാലിന്യം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആരംഭിച്ചതെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ഠാക്കൂർ പറഞ്ഞു. ഇതിനകം,18 ദിവസത്തിനുള്ളിൽ 84 ലക്ഷം കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുകൊണ്ട് ഈ ലക്ഷ്യം മറികടക്കാൻ സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ, സമൂഹ കേന്ദ്രങ്ങൾ, സ്കൂളുകൾ, ഗ്രാമങ്ങൾ, ജില്ലകളിലെ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഈ പ്രവർത്തനം നടത്തി. ജനങ്ങൾ, പ്രത്യേകിച്ച് യുവജനങ്ങൾ, അവരുടെ പശ്ചാത്തലം പരിഗണിക്കാതെ, ഈ പരിപാടിയിൽ സ്വമേധയാ പങ്കെടുക്കുക മാത്രമല്ല, ഇതിൽ ചേരാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

നെഹ്‌റു യുവ കേന്ദ്ര സംഗതൻ (NYKS) കൂടാതെ, അംഗീകൃത യൂത്ത് ക്ലബ്ബുകളുടെയും നാഷണൽ സർവീസ് സ്കീമിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ശൃംഖലയിലൂടെ രാജ്യത്തുടനീളമുള്ള 744 ജില്ലകളിലെ 6 ലക്ഷം ഗ്രാമങ്ങളിൽ സ്വച്ഛ് ഭാരത് 2022 പരിപാടി സംഘടിപ്പിക്കുന്നു.

 

യുവജന കാര്യ വകുപ്പും അനുബന്ധ സംഘടനകളായ NYKS, NSS എന്നിവയും ചേർന്ന് നടത്തുന്ന 'സ്വച്ഛ് ഭാരത് 2022' ന്റെ പ്രവർത്തനങ്ങൾ ഏകീകരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും സമാനമായ പരിപാടികൾ സംഘടിപ്പിച്ച് പ്രചാരണത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി വരുന്നു.
 
RRTN
***

(Release ID: 1869213) Visitor Counter : 295