പ്രധാനമന്ത്രിയുടെ ഓഫീസ്
തായ്ലന്‍ഡിലെ കമ്മ്യൂണിറ്റി പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
04 NOV 2019 2:12PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട തായ്ലന്‍ഡ് സാമൂഹിക വികസന മന്ത്രി, തായ്ലന്‍ഡ്-ഇന്ത്യ പാര്‍ലമെന്ററി സൗഹൃദ ഗ്രൂപ്പിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍,
സുഹൃത്തുക്കളേ,
ഹായ്
കേം ഛോ?
സത് ശ്രീ അകാല്‍,
വണക്കം,
നമസ്‌കാരം,
സവാദി ഖുപ്പ്,
തായ്ലന്‍ഡിലെ ഈ പുരാതന സുവര്‍ണഭൂമിയില്‍ നിങ്ങളുടെ എല്ലാവരുടെയും ഇടയിലേക്ക് വരുമ്പോള്‍, നിങ്ങള്‍ ഈ സുവര്‍ണഭൂമിയില്‍ വന്ന് നിങ്ങളുടെ സ്വന്തം നിറങ്ങള്‍ കൊണ്ട് വരച്ചതായി തോന്നുന്നു. ഈ അന്തരീക്ഷം, ഈ വസ്ത്രധാരണ ശൈലി, നിങ്ങളെല്ലാം എന്റെ സ്വന്തമാണെന്ന ഒരു ബോധം നല്‍കുന്നു. നിങ്ങളെല്ലാവരും ഇന്ത്യന്‍ വംശജരായതിനാല്‍ മാത്രമല്ല, സ്വന്തമെന്ന ബോധം എല്ലായിടത്തും അനുഭവപ്പെടുകയും കാണുകയും ചെയ്യാം. ഇവിടെയുള്ള സംഭാഷണങ്ങളോ ഭക്ഷണമോ പാരമ്പര്യമോ വിശ്വാസമോ വാസ്തുവിദ്യയോ എന്തുമാകട്ടെ, നമുക്ക് തീര്‍ച്ചയായും എവിടെയോ ഒരു ഭാരതീയത അനുഭവപ്പെടും. സുഹൃത്തുക്കളേ, ലോകം മുഴുവന്‍ ഇപ്പോള്‍ ദീപാവലി ആഘോഷിച്ചു. ഇന്ത്യയിലെ പുര്‍വാഞ്ചലില്‍ നിന്ന് ധാരാളം ആളുകള്‍ തായ്ലന്‍ഡിലേക്ക് വന്നിട്ടുണ്ട്. ഇന്ന് കിഴക്കന്‍ ഇന്ത്യയിലും ഇപ്പോള്‍ ഏതാണ്ട് മുഴുവന്‍ ഇന്ത്യയിലും, സൂര്യ ദേവിന്റെയും ഛത് മയയ്യയുടെയും ഉത്സവം വളരെ ആഡംബരത്തോടെ ആഘോഷിക്കപ്പെടുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്കും തായ്ലന്‍ഡില്‍ താമസിക്കുന്ന എന്റെ സുഹൃത്തുക്കള്‍ക്കും ഞാന്‍ ഛത് പൂജ ആശംസകള്‍ നേരുന്നു.
സുഹൃത്തുക്കളേ,
തായ്ലന്‍ഡിലേക്കുള്ള എന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. മൂന്ന് വര്‍ഷം മുമ്പ്, തായ്ലന്‍ഡ് രാജാവിന്റെ മരണത്തില്‍, ഇന്ത്യയെ പ്രതിനിധീകരിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഞാന്‍ വ്യക്തിപരമായി ഇവിടെയെത്തി. ഇന്ന്, തായ്ലന്‍ഡിലെ പുതിയ രാജാവിന്റെ ഭരണകാലത്തും, എന്റെ സുഹൃത്ത് പ്രധാനമന്ത്രി പ്രയുത് ചാന്‍-ഒ-ചായുടെ ക്ഷണപ്രകാരം, ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ ഇവിടെയെത്തിയിരിക്കുന്നു. ഇന്ത്യയിലെ 1.3 ശതകോടി ജനങ്ങള്‍ക്ക് വേണ്ടി മുഴുവന്‍ രാജകുടുംബത്തിനും തായ്ലന്‍ഡ് സര്‍ക്കാരിനും എന്റെ തായ് സുഹൃത്തുക്കള്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു.
സുഹൃത്തുക്കളേ,
തായ്ലന്‍ഡിലെ രാജകുടുംബത്തിന് ഇന്ത്യയോടുള്ള ബന്ധം നമ്മുടെ അടുത്തതും ചരിത്രപരവുമായ ബന്ധത്തിന്റെ പ്രതീകമാണ്. മഹാചക്രി രാജകുമാരി തന്നെ സംസ്‌കൃത ഭാഷയില്‍ വലിയ പണ്ഡിതയും സംസ്‌കാരത്തില്‍ അഗാധ താല്‍പ്പര്യമുള്ളവരുുമാണ്. ഇന്ത്യയുമായുള്ള അവരുടെ അടുത്ത ബന്ധം വളരെ തീവ്രമാണ്, അറിവ് വളരെ വിശാലവുമാണ്. പത്മഭൂഷണ്‍, സംസ്‌കൃതം അവാര്‍ഡുകള്‍ നല്‍കി അവര്‍ക്ക് നന്ദി പ്രകടിപ്പിക്കാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്ക് വലിയ ഭാഗ്യമാണ്.
സുഹൃത്തുക്കളേ,
ഈ ബന്ധം എങ്ങനെയാണ് ഇത്ര അടുപ്പത്തിലായതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മള്‍ തമ്മിലുള്ള ഈ ആഴത്തിലുള്ള ബന്ധങ്ങള്‍ക്കും തീവ്രമായ അടുപ്പത്തിനും കാരണം എന്താണ്? ഈ പരസ്പര വിശ്വാസം, ഈ കൂട്ടായ ജീവിതശൈലി, ഈ യോജിപ്പ് - അവ എവിടെ നിന്ന് വന്നു? ഈ ചോദ്യങ്ങള്‍ക്ക് ലളിതമായ ഒരു ഉത്തരമുണ്ട്. യഥാര്‍ത്ഥത്തില്‍ നമ്മുടെ ബന്ധം ഗവണ്‍മെന്റുകള്‍ തമ്മിലുള്ളതു മാത്രമല്ല. ഈ ബന്ധത്തിന് ഏതെങ്കിലും പ്രത്യേക ഗവണ്‍മെന്റ് ഉത്തരവാദികളാണെന്ന് പറയാന്‍ കഴിയില്ല. അത് അവരുടെ കാലത്താണ് സംഭവിച്ചത്, അങ്ങനെ പറയാന്‍ പോലും കഴിയില്ല. ചരിത്രത്തിന്റെ ഓരോ നിമിഷവും, ചരിത്രത്തിന്റെ ഓരോ വശവും, ചരിത്രത്തിന്റെ ഓരോ സംഭവവും ഈ ബന്ധങ്ങളെ വികസിപ്പിക്കുകയും വിശാലമാക്കുകയും ആഴത്തിലാക്കുകയും പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ബന്ധങ്ങള്‍ ഹൃദയം, ആത്മാവ്, വിശ്വാസം, ആത്മീയത എന്നിവയാണ്. ഇന്ത്യയുടെ പേര് പുരാണ കാലഘട്ടത്തിലെ ജംബുദ്വീപുമായി ബന്ധപ്പെട്ടിരിക്കുന്നു. തായ്ലന്‍ഡ് സുവര്‍ണഭൂമിയുടെ ഭാഗമായിരുന്നു. ജംബുദ്വീപും സുവര്‍ണഭൂമിയും, ഇന്ത്യയും തായ്ലന്‍ഡും - ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുള്ളതാണ് ഈ കൂട്ടായ്മ. ഇന്ത്യയുടെ തെക്ക്, കിഴക്ക്, പടിഞ്ഞാറന്‍ തീരങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെക്കുകിഴക്കന്‍ ഏഷ്യയുമായി ഒരു കടല്‍ പാതയുമായി ബന്ധിപ്പിച്ചിരുന്നു. കടലിലെ തിരമാലകളില്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ച് നാവികര്‍ അക്കാലത്ത് നിര്‍മ്മിച്ച ഐശ്വര്യത്തിന്റെയും സംസ്‌കാരത്തിന്റെയും പാലങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. ഈ വഴികളിലൂടെ മാത്രമായിരുന്നു സമുദ്രവ്യാപാരം. ഈ വഴികളിലൂടെ ആളുകള്‍ സഞ്ചരിച്ചു. ഈ വഴികളിലൂടെ നമ്മുടെ പൂര്‍വ്വികര്‍ മാത്രമേ മതവും തത്വചിന്തയും അറിവും ശാസ്ത്രവും ഭാഷയും സാഹിത്യവും കലയും സംഗീതവും അവരുടെ ജീവിതരീതിയും പങ്കുവെച്ചിട്ടുള്ളൂ.
സഹോദരീ സഹോദരന്മാരേ,
ശ്രീരാമന്റെ മഹത്വവും ശ്രീബുദ്ധന്റെ അനുകമ്പയും രണ്ടും നമ്മുടെ പൊതു പാരമ്പര്യമാണെന്ന് ഞാന്‍ പലപ്പോഴും പറയാറുണ്ട്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നതുപോലെ, അതേ ദൈവികത തായ്ലന്‍ഡിലെ രാമകിയനിലും ഉണ്ട്. ഇന്ത്യയുടെ അയോധ്യ തായ്ലന്‍ഡിലെ അയുത്തായി മാറുന്നു. അയോധ്യയില്‍ അവതാരമെടുത്ത നാരായന് ആദരണീയനും വിശുദ്ധനുമായ ഗരുഡനായി തായ്ലന്‍ഡില്‍ പ്രത്യേക ബഹുമാനമുണ്ട്.
സുഹൃത്തുക്കളേ,
ഭാഷയുടെ തലത്തില്‍ മാത്രമല്ല, വികാരങ്ങളുടെ തലത്തിലും നാം പരസ്പരം വളരെ അടുത്താണ്. ചിലപ്പോള്‍ നമുക്ക് അത് തിരിച്ചറിയാന്‍ പോലും കഴിയാത്തത്ര അടുത്ത്. ഉദാഹരണത്തിന്, നിങ്ങള്‍ എന്നോട് സവാദി മോദി പറഞ്ഞത് പോലെ. സ്വസ്തി എന്ന സംസ്‌കൃത പദവുമായി സവാദി ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ അര്‍ത്ഥം സു പ്ലസ് അസ്തി, അതായത് ക്ഷേമം. അതായത്, നിങ്ങള്‍ക്കു ക്ഷേമം ഉണ്ടാകട്ടെ. ആശംസകളോ വിശ്വാസമോ ആകട്ടെ, എല്ലായിടത്തും നമ്മുടെ അടുത്ത ബന്ധങ്ങളുടെ ഉള്‍ച്ചേര്‍ത്ത അടയാളങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.
സുഹൃത്തുക്കളേ,
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍, എനിക്ക് ലോകത്തിലെ പല രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു, എല്ലായിടത്തും ഇന്ത്യന്‍ സമൂഹത്തെ കാണാനും അവരെ സന്ദര്‍ശിക്കാനും അവരില്‍ നിന്ന് അനുഗ്രഹം വാങ്ങാനും ഞാന്‍ എപ്പോഴും ശ്രമിക്കുന്നു. ഇന്നും നിങ്ങളുടെ അനുഗ്രഹങ്ങള്‍ നല്‍കുന്നതിനായി നിങ്ങള്‍ ഇത്രയധികം ആളുകള്‍ വന്നു. ഞാന്‍ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. എന്നാല്‍ അത്തരം യോഗങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം, ഓരോ ഇന്ത്യന്‍ സമൂഹത്തിലും ഇന്ത്യയുടെയും അവരുടെ ആതിഥേയ രാജ്യത്തിന്റെയും നാഗരികതകളുടെ അത്ഭുതകരമായ സംഗമം എനിക്ക് കാണാന്‍ കഴിഞ്ഞു. നിങ്ങള്‍ എവിടെ ജീവിച്ചാലും ഇന്ത്യ നിങ്ങളില്‍ വസിക്കുന്നുവെന്നും ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും മൂല്യങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ സജീവമാണെന്നും ഞാന്‍ അഭിമാനിക്കുന്നു. ആ രാജ്യങ്ങളിലെ നേതൃത്വവും അവിടത്തെ നേതാക്കളും അവിടത്തെ വ്യവസായ പ്രമുഖരും ഇന്ത്യന്‍ സമൂഹത്തിന്റെ കഴിവിനെയും കഠിനാധ്വാനത്തെയും അച്ചടക്കത്തെയും പ്രശംസിക്കുമ്പോള്‍ എനിക്ക് ഒരുപോലെ സന്തോഷം തോന്നുന്നു. എനിക്ക് വളരെ അഭിമാനം തോന്നുന്നു. സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കാനുള്ള നിങ്ങളുടെ പ്രവണതയെക്കുറിച്ച് അവര്‍ക്ക് ബോധ്യപ്പെട്ടതായി തോന്നുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ഈ ചിത്രം ഓരോ ഇന്ത്യക്കാരനും, മുഴുവന്‍ ഇന്ത്യയ്ക്കും അഭിമാനകരമാണ്, ഇതിന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന നിങ്ങളെല്ലാവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
സുഹൃത്തുക്കളേ,
ലോകത്ത് എവിടെയൊക്കെ ഇന്ത്യക്കാര്‍ ഉണ്ടോ അവിടെയെല്ലാം അവര്‍ ഇന്ത്യയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവര്‍ സ്വയം സൂക്ഷിക്കുകയും ചിലര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ പുരോഗതിക്കൊപ്പം, പ്രത്യേകിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നേട്ടങ്ങള്‍ക്കൊപ്പം, ലോകമെമ്പാടുമുള്ള എന്റെ നാട്ടുകാരുടെ തല ഉയര്‍ത്തിപ്പിടിക്കുകയും അവരുടെ നെഞ്ച് വികസിക്കുകയും ചെയ്യുന്നു. അവരുടെ ആത്മവിശ്വാസം പലമടങ്ങ് വര്‍ദ്ധിക്കുന്നു, ഇതാണ് രാജ്യത്തിന്റെ ശക്തി. അവര്‍ക്ക് അവരുടെ വിദേശ സുഹൃത്തുക്കളോട് പറയാന്‍ കഴിയും, നോക്കൂ - ഞാന്‍ ഇന്ത്യന്‍ വംശജനാണെന്നും എന്റെ ഇന്ത്യ എത്ര വേഗത്തില്‍ നീങ്ങുന്നുവെന്നും. ലോകത്തിലെ ഏതൊരു ഇന്ത്യക്കാരനും എന്തെങ്കിലും പറഞ്ഞാല്‍, ഇന്ന് ലോകം അത് വളരെ ശ്രദ്ധയോടെ കേള്‍ക്കുന്നു. 130 കോടി ഇന്ത്യക്കാര്‍ ഇന്ന് പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ തായ്ലന്‍ഡില്‍ നിങ്ങള്‍ അത് അനുഭവിച്ചിരിക്കണം. 5-7 വര്‍ഷം മുമ്പ് ഇന്ത്യയില്‍ വന്നിട്ടുള്ള നിങ്ങളില്‍ പലരും ഇപ്പോള്‍ സന്ദര്‍ശിക്കുമ്പോള്‍ പ്രകടമായ മാറ്റം അനുഭവപ്പെടും. എന്നത്തേക്കാളും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവരുടെ ഈ സേവകനായ എന്നെ ഒരിക്കല്‍ കൂടി രാജ്യത്തെ ജനങ്ങള്‍, രാജ്യക്കാര്‍ അനുഗ്രഹിച്ചിരിക്കുന്നു എന്നതാണ് ഇന്ന് ഇന്ത്യയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ ഫലം.
സുഹൃത്തുക്കളേ,
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ, നമ്മള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നത് നമുക്ക് അഭിമാനകരമാണ്, ലോകത്തിനും ഇത് അറിയാം, എന്നാല്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആഘോഷം അതായത് തിരഞ്ഞെടുപ്പ് എങ്ങനെ നടക്കുന്നു, ഇത് അതില്‍ പങ്കെടുത്ത ഒരാള്‍ക്ക് മനസ്സിലാകും. സ്വന്തം കണ്ണുകൊണ്ട് കാണാമായിരുന്ന ഒരാള്‍. ഈ വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പില്‍ 600 ദശലക്ഷം വോട്ടര്‍മാരാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ട് രേഖപ്പെടുത്തിയതെന്ന് നിങ്ങള്‍ക്കറിയാം. ലോക ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാണിത്, ഓരോ ഇന്ത്യക്കാരും ഇതില്‍ അഭിമാനിക്കണം. എന്നാല്‍ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സ്ത്രീ വോട്ടര്‍മാരുടെ എണ്ണം, അതായത് വോട്ട് ചെയ്യുന്ന സ്ത്രീകള്‍, അവര്‍ പുരുഷന്മാരേക്കാള്‍ പിന്നിലല്ല, പുരുഷന്മാര്‍ക്ക് തുല്യമായ എണ്ണം സ്ത്രീകളാണ് ഇപ്പോള്‍ വോട്ട് ചെയ്യുന്നത്. ഇതുമാത്രമല്ല, മുമ്പെന്നത്തേക്കാളും കൂടുതല്‍ വനിതാ എംപിമാര്‍ ഇത്തവണ ലോക്സഭയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തോടുള്ള നമ്മുടെ പ്രതിബദ്ധത വളരെ ആഴത്തിലുള്ളതാണെന്ന് നിങ്ങള്‍ക്കറിയാമോ, ഗുജറാത്തില്‍, ഗിര്‍ വനങ്ങളില്‍, ഒരു വോട്ടര്‍ മാത്രമേയുള്ളൂ, അത് വനത്തിലും കുന്നുകളിലും ഉണ്ടെന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ഒരു വോട്ടര്‍ക്കായി പ്രത്യേക പോളിംഗ് ബൂത്ത് ഉണ്ടാക്കി. ജനാധിപത്യം നമുക്ക് എത്ര വലുതാണ്, അത് എത്ര പ്രധാനമാണ് എന്നതിന്റെ ഉദാഹരണമാണിത്.
സഹോദരീ സഹോദരന്മാരേ,
ഇന്ത്യയില്‍, ഇതും നിങ്ങള്‍ക്ക് ഒരു വാര്‍ത്തയായിരിക്കും, ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം, അതായത് ഇന്ത്യയില്‍ 60 വര്‍ഷത്തിന് ശേഷം, അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു ഗവണ്‍മെന്റിന് ഇതിലും വലിയ അധികാരം ലഭിച്ചു. 60 വര്‍ഷം മുമ്പ് ഒരിക്കല്‍ സംഭവിച്ചത്, 60 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇന്ത്യയുടെ നേട്ടങ്ങളാണ് ഇതിന് കാരണം. എന്നാല്‍ ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും വര്‍ധിച്ചു എന്നര്‍ത്ഥം. ജോലി ചെയ്യുന്നവരോട് ആളുകള്‍ ജോലി ചോദിക്കുന്നു. ഒരു ജോലിയും ചെയ്യാത്തവരുടെ ദിവസങ്ങള്‍ പൊതുജനങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പൊതുജനങ്ങള്‍ ചുമതലകള്‍ നല്‍കുന്നു. അതിനാല്‍ സുഹൃത്തുക്കളേ, ഒരിക്കല്‍ അസാധ്യമെന്ന് തോന്നിയ, സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു, അത് സാധ്യമല്ലെന്ന് കരുതി. ഭീകരതയുടെയും വിഘടനവാദത്തിന്റെയും വിത്തുകള്‍ പാകുന്ന ഒരു വലിയ കാരണത്താലാണ് ഇന്ത്യ രാജ്യത്തെ മോചിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഞങ്ങള്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്കറിയാമോ? ഞങ്ങള്‍ എന്താണ് ചെയ്തത്? തായ്ലന്‍ഡില്‍ താമസിക്കുന്ന ഓരോ ഇന്ത്യക്കാരനും ഇന്ത്യ എന്താണ് ചെയ്തതെന്ന് അറിയാം. തീരുമാനം ശരിയാകുമ്പോള്‍, ഉദ്ദേശം ശരിയാണ്, അതിന്റെ പ്രതിധ്വനികള്‍ ലോകമെമ്പാടും കേള്‍ക്കുന്നു, ഇന്ന് തായ്ലന്‍ഡിലും ഞാന്‍ അത് കേള്‍ക്കുന്നു. നിങ്ങളുടെ ഈ നിലയ്ക്കാത്ത കരഘോഷം ഇന്ത്യന്‍ പാര്‍ലമെന്റിന് വേണ്ടി, അതിലെ അംഗങ്ങള്‍ക്കുള്ളതാണ്.
സുഹൃത്തുക്കളേ,
അടുത്തിടെ, ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍, ഇന്ത്യ സ്വയം വെളിയിട മലമൂത്ര വിസര്‍ജന വിമുക്തമായി പ്രഖ്യാപിച്ചു. ഇത് മാത്രമല്ല, ഇന്ന് ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ പാവപ്പെട്ടവരുടെ അടുക്കള, ഇപ്പോള്‍ പുകവലി രഹിതമായി മാറിയിരിക്കുന്നു. 3 വര്‍ഷത്തിനുള്ളില്‍ 8 കോടി വീടുകള്‍ക്ക് ഞങ്ങള്‍ സൗജന്യ എല്‍പിജി ഗ്യാസ് കണക്ഷന്‍ നല്‍കി. 8 കോടി, ഈ സംഖ്യ തായ്ലന്‍ഡിലെ മുഴുവന്‍ ജനസംഖ്യയേക്കാള്‍ വലുതാണ്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഇന്ന് ഏകദേശം 50 കോടി ഇന്ത്യക്കാര്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയ്ക്കായി ആരോഗ്യ പരിരക്ഷ നല്‍കുന്നു. പദ്ധതി അടുത്തിടെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും ഏകദേശം 60 ലക്ഷം പേര്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചു. ഇതിനര്‍ത്ഥം, അടുത്ത രണ്ട്-മൂന്ന് മാസങ്ങളില്‍ ഈ സംഖ്യ ബാങ്കോക്കിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലായിരിക്കും.
സുഹൃത്തുക്കളേ,
കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍, ഞങ്ങള്‍ ഓരോ ഇന്ത്യക്കാരെയും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചു, വൈദ്യുതി കണക്ഷനുമായി ബന്ധിപ്പിച്ചു, ഇപ്പോള്‍ ഞങ്ങള്‍ ഒരു ദൗത്യവുമായി ആരംഭിക്കുകയും എല്ലാ വീട്ടിലും ആവശ്യത്തിന് വെള്ളം ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 2022ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍ എല്ലാ ദരിദ്രര്‍ക്കും കോണ്‍ക്രീറ്റ് വീടുകള്‍ നല്‍കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇന്ത്യയുടെ ഈ നേട്ടങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അഭിമാനബോധം ഇനിയും വര്‍ദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
ഇന്ന് ഞാന്‍ വേദിയില്‍ വന്നപ്പോള്‍, അതിന് തൊട്ടുമുമ്പ്, ഇന്ത്യയുടെ രണ്ട് മഹാപുത്രന്മാരുടെ, രണ്ട് മഹത്തുക്കളായ വിശുദ്ധരുടെ സ്മരണിക അടയാളങ്ങള്‍ പ്രകാശനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. 3-4 വര്‍ഷം മുമ്പ് വിശുദ്ധ തിരവള്ളുവരുടെ മഹദ് കൃതിയായ തിരുക്കുറലിന്റെ ഗുജറാത്തി വിവര്‍ത്തനം അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചതായി ഞാന്‍ ഓര്‍ക്കുന്നു. തായ് ഭാഷയിലേക്കുള്ള തിരുക്കുറലിന്റെ വിവര്‍ത്തനം ഈ നാട്ടിലെ ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്ന് ഇപ്പോള്‍ എനിക്ക് ഉറപ്പുണ്ട്. കാരണം അത് വെറുമൊരു പുസ്തകമല്ല, ജീവിതത്തിന്റെ വഴികാട്ടിയായ വെളിച്ചമാണ്. ഏകദേശം രണ്ടര ആയിരം വര്‍ഷം പഴക്കമുള്ള ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൂല്യങ്ങള്‍ ഇന്നും നമ്മുടെ അമൂല്യമായ പൈതൃകമാണ്. ഉദാഹരണത്തിന്, വിശുദ്ധ തിരുവള്ളുവര്‍ പറയുന്നു - തലാത്രി തണ്ട് പൊരുള്‍-എല്ലാം തക്കരക്ക് വേലനായി സയ്ദാര്‍ പൊറൂട്ടാട്ടി. അതിനര്‍ത്ഥം യോഗ്യതയുള്ള ഒരാള്‍ കഠിനാധ്വാനത്തിലൂടെ പണം സമ്പാദിക്കുമ്പോള്‍, അത് മറ്റുള്ളവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നു എന്നാണ്. ഇന്ത്യയും ഇന്ത്യക്കാരും ഇപ്പോഴും ഈ ആദര്‍ശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു.
സുഹൃത്തുക്കളേ,
ഗുരു നാനാക്ക് ദേവ് ജിയുടെ 550-ാം പ്രകാശോത്സവത്തോടനുബന്ധിച്ച് ഇന്ന് സ്മരണിക നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 50 വര്‍ഷം മുമ്പ്, ഇവിടെ ബാങ്കോക്കില്‍, ഗുരു നാനാക്ക് ദേവ് ജിയുടെ 500-ാമത് പ്രകാശോത്സവം ഗംഭീരമായി ആഘോഷിച്ചുവെന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ 550-ാം പ്രകാശോത്സവവും ഗംഭീരമായി ആഘോഷിക്കപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവിടെ ഫിറ്റ്സ-നുലോകില്‍ അല്ലെങ്കില്‍ വിഷ്ണുലോകില്‍ സിഖ് സമൂഹം നിര്‍മ്മിച്ച ഗുരുനാനാക്ക് ദേവ് ജി ഉദ്യാനം പ്രശംസനീയമായ ഒരു ശ്രമമാണ്.
സഹോദരീ സഹോദരന്മാരേ,
ഈ വിശുദ്ധ തിരുനാളിനോടനുബന്ധിച്ച്, കഴിഞ്ഞ ഒരു വര്‍ഷമായി ബാങ്കോക്ക് ഉള്‍പ്പെടെ ലോകമെമ്പാടും ഭാരത ഗവണ്‍മെന്റ് പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഗുരു നാനാക്ക് ദേവ് ജി ഇന്ത്യയുടേത് മാത്രമല്ല, സിഖ് പന്തില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ചിന്തകളും പ്രഭാഷണങ്ങളും ലോകത്തിന്റെ മുഴുവന്‍, മുഴുവന്‍ മനുഷ്യരാശിയുടെയും പൈതൃകമാണ്. കൂടാതെ, നമ്മുടെ പൈതൃകത്തിന്റെ പ്രയോജനങ്ങള്‍ ലോകമെമ്പാടും നല്‍കാനുള്ള പ്രത്യേക ഉത്തരവാദിത്തം ഇന്ത്യക്കാരായ നമുക്കുണ്ട്. ലോകമെമ്പാടുമുള്ള സിഖ് വിശ്വാസത്തിലുള്ള നമ്മുടെ സുഹൃത്തുക്കള്‍ക്ക് അവരുടെ വിശ്വാസ കേന്ദ്രങ്ങളുമായി ബന്ധപ്പെടാന്‍ സൗകര്യമൊരുക്കുകയാണ് ഞങ്ങളുടെ ശ്രമം.
സുഹൃത്തുക്കളേ,
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, കര്‍താര്‍പൂര്‍ സാഹിബിലേക്ക് നേരിട്ട് ഗതാഗത ബന്ധം സ്ഥാപിക്കാന്‍ പോകുന്നുവെന്നതും നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. നവംബര്‍ 9 ന് കര്‍താര്‍പൂര്‍ ഇടനാഴി തുറന്ന ശേഷം, ഇപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ഭക്തര്‍ക്ക് കര്‍താര്‍പൂര്‍ സാഹിബ് നേരിട്ട് സന്ദര്‍ശിക്കാന്‍ കഴിയും. കൂടുതല്‍ എണ്ണത്തില്‍ ഇന്ത്യയില്‍ വരാനും ഗുരുനാനാക്ക് ദേവ് ജിയുടെ പാരമ്പര്യം അനുഭവിക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയിലെ ബുദ്ധനുമായി ബന്ധപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളുടെ ആകര്‍ഷണം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. ലഡാക്ക് മുതല്‍ ബോധ് ഗയ, സാരാനാഥ് മുതല്‍ സാഞ്ചി വരെ, ഭഗവാന്‍ ബുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിന് അഭൂതപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. അത്തരം സ്ഥലങ്ങള്‍ ബുദ്ധ സര്‍ക്യൂട്ടുകളായി വികസിപ്പിക്കുന്നു. ആധുനിക സൗകര്യങ്ങളാണ് അവിടെ നിര്‍മ്മിച്ചിരിക്കുന്നത്. തായ്ലന്‍ഡില്‍ നിന്നുള്ള നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം നിങ്ങള്‍ എല്ലാവരും അവിടെ പോകുമ്പോള്‍, നിങ്ങള്‍ക്ക് അഭൂതപൂര്‍വമായ അനുഭവം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
നമ്മുടെ പുരാതന വ്യാപാര ബന്ധങ്ങളില്‍ ടെക്‌സ്‌റ്റൈല്‍ ഒരു പ്രധാന പങ്ക് വഹിച്ചു. ഇപ്പോള്‍ ടൂറിസം ഈ ബന്ധം ശക്തിപ്പെടുത്തുകയാണ്. തായ്ലന്‍ഡുള്‍പ്പെടെ മുഴുവന്‍ ആസിയാന്‍ മേഖലയ്ക്കും ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി ഇന്ത്യ ഉയര്‍ന്നുവരുന്നു. ട്രാവല്‍ ആന്‍ഡ് ടൂറിസത്തിന്റെ ആഗോള സൂചികയില്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ ഇന്ത്യ 18 റാങ്കുകള്‍ ഉയര്‍ന്നു. വരും ദിവസങ്ങളില്‍ ഈ വിനോദസഞ്ചാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. ഹെറിറ്റേജ്, ആത്മീയത, മെഡിക്കല്‍ ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട ഞങ്ങളുടെ സൗകര്യങ്ങള്‍ ഞങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതുമാത്രമല്ല, വിനോദസഞ്ചാരത്തിനായുള്ള ഗതാഗത അടിസ്ഥാനസൗകര്യത്തിലും അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.
സുഹൃത്തുക്കളേ,
ആസിയാന്‍-ഇന്ത്യയ്ക്കും അതുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്കും വേണ്ടിയാണ് ഇവിടെ വന്നതെന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു. വാസ്തവത്തില്‍, ആസിയാന്‍ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം പ്രോത്സാഹിപ്പിക്കുക എന്നത് നമ്മുടെ ഗവണ്‍മെന്റിന്റെ വിദേശനയ മുന്‍ഗണനകളിലെ പ്രധാന പോയിന്റുകളില്‍ ഒന്നാണ്. ഇതിനായി, ഞങ്ങളുടെ 'കിഴക്കിനായും പ്രവര്‍ത്തിക്കുക' നയത്തിനു ഞങ്ങള്‍ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യ-ആസിയാന്‍ പങ്കാളിത്ത സംഭാഷണത്തിന്റെ രജതജൂബിലിയായിരുന്നു. ഈ അവസരത്തിലാണ് ആദ്യമായി പത്ത് ആസിയാന്‍ രാജ്യങ്ങളിലെയും ഉന്നത നേതാക്കള്‍ ഇന്ത്യയില്‍ ഒരു അനുസ്മരണ ഉച്ചകോടിക്കായി ഒത്തുകൂടിയത്, അവര്‍ ജനുവരി 26 ന് നമ്മുടെ റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുത്ത് ഞങ്ങളെ ആദരിച്ചു.
സഹോദരീ സഹോദരന്മാരേ,
അത് വെറുമൊരു നയതന്ത്ര സംഭവമായിരുന്നില്ല. ആസിയാനുമായി പങ്കുവച്ച ഇന്ത്യയുടെ സംസ്‌കാരത്തിന്റെ തിളക്കം റിപ്പബ്ലിക് ദിന പരേഡില്‍ മാത്രമല്ല, ഇന്ത്യയുടെ എല്ലാ കോണിലും എത്തി.
സുഹൃത്തുക്കളേ
ഭൗതിക അടിസ്ഥാനസൗകര്യമായാലും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യമായാലും, ഇന്ന് തായ്ലന്‍ഡിനെയും മറ്റ് ആസിയാന്‍ രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതിന് ഞങ്ങള്‍ ഇന്ത്യയുടെ ലോകോത്തര സൗകര്യങ്ങള്‍ വിപുലീകരിക്കുന്നു. അത് വ്യോമ, സമുദ്ര, റോഡ് ഗതാഗതം ആകട്ടെ, ഇന്ത്യയും തായ്ലന്‍ഡും മികച്ച വേഗതയിലാണ് നീങ്ങുന്നത്. ഇന്ന്, ഓരോ ആഴ്ചയും ഏകദേശം 300 വിമാനങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ 18 ലക്ഷ്യസ്ഥാനങ്ങള്‍ ഇന്ന് തായ്ലന്‍ഡുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ന്, രണ്ട് രാജ്യങ്ങളിലെയും ഏതെങ്കിലും രണ്ട് ലക്ഷ്യസ്ഥാനങ്ങള്‍ തമ്മിലുള്ള ശരാശരി വിമാന സമയം 2 മുതല്‍ 4 മണിക്കൂര്‍ വരെയാണ്. നിങ്ങള്‍ ഇന്ത്യയ്ക്കുള്ളില്‍ പറക്കുന്നതുപോലെയാണിത്. എന്റെ പാര്‍ലമെന്റ് മണ്ഡലം, ലോകത്തിലെ ഏറ്റവും പഴയ നഗരം; കാശി, ഇപ്പോള്‍ ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാനം ഈ വര്‍ഷം ആരംഭിച്ചു, അത് വളരെ ജനപ്രിയമായി. ഇക്കാരണത്താല്‍, നമ്മുടെ പ്രാചീന സംസ്‌കാരങ്ങളുടെ ബന്ധം ദൃഢമായിരിക്കുന്നു, സാരനാഥ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ധാരാളം ബുദ്ധ വിനോദ സഞ്ചാരികള്‍ ഇവിടെയെത്തുന്നു. ഇന്ത്യയുടെ വടക്ക് കിഴക്ക് തായ്ലന്‍ഡുമായി ബന്ധിപ്പിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള ഒരു കവാടമായി ഞങ്ങള്‍ വടക്കുകിഴക്കന്‍ ഇന്ത്യയെ വികസിപ്പിക്കുകയാണ്. ഇന്ത്യയുടെ ഈ ഭാഗം ഞങ്ങളുടെ കിഴക്കിനെയും വികസിപ്പിക്കുന്ന നയത്തിനും തായ്ലന്‍ഡിന്റെ പടിഞ്ഞാറിനെ വികസിപ്പിക്കുന്ന നയത്തിനും ശക്തി നല്‍കും. ഈ ഫെബ്രുവരിയില്‍, ബാങ്കോക്കില്‍, ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി വടക്കുകിഴക്കന്‍ ഇന്ത്യ ഉത്സവം ആഘോഷിക്കുന്നതിനു പിന്നിലും ഇതേ ചിന്തയായിരുന്നു. ഇത് തായ്ലന്‍ഡിലെ വടക്കുകിഴക്കന്‍ ഇന്ത്യയെക്കുറിച്ചുള്ള ജിജ്ഞാസയും മെച്ചപ്പെട്ട ധാരണയും വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. അതെ, ഇന്ത്യ-മ്യാന്‍മര്‍-തായ്ലന്‍ഡ് ഹൈവേ, അതായത് ട്രൈലാറ്ററല്‍ ഹൈവേ ആരംഭിച്ചുകഴിഞ്ഞാല്‍, വടക്കുകിഴക്കന്‍ ഇന്ത്യയും തായ്ലന്‍ഡും തമ്മില്‍ തടസ്സമില്ലാത്ത ഗതാഗത സൗകര്യം ഉണ്ടാകും. ഇത് ഈ മേഖലയിലാകെ വ്യാപാരം വര്‍ധിപ്പിക്കുകയും വിനോദസഞ്ചാരം കൂടുതല്‍ ശക്തമാവുകയും ചെയ്യും.
സഹോദരീ സഹോദരന്മാരേ,
തായ്ലന്‍ഡിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ നിങ്ങളെല്ലാവരും ഒരു പ്രധാന പങ്ക് വഹിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. തായ്ലന്‍ഡിന്റെയും ഇന്ത്യയുടെയും ശക്തമായ വ്യാപാര സാംസ്‌കാരിക ബന്ധങ്ങള്‍ തമ്മിലുള്ള ഏറ്റവും ശക്തമായ കണ്ണിയാണ് നിങ്ങള്‍. ഇന്ന്, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. വരുന്ന 5 വര്‍ഷത്തിനുള്ളില്‍, 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറാന്‍ ഇന്ത്യ സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍, വ്യക്തമായും ഇതില്‍ നിങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്.
സുഹൃത്തുക്കളേ,
ഇന്ന് ഞങ്ങള്‍ ഇന്ത്യയില്‍ നവീനാശയങ്ങളുള്ള മനസ്സുകളെയും പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുകയാണ്. വിവര, ആശയവിനിമയ സാങ്കേതികവിദ്യയില്‍ ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തായ്ലന്‍ഡിനും പ്രയോജനപ്പെടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യയോ ബയോ ടെക്നോളജിയോ ഔഷധമോ ആകട്ടെ, ഇന്ത്യയും തായ്ലന്‍ഡും തമ്മിലുള്ള സഹകരണം അതിവേഗം വളരുകയാണ്. ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള ഗവേഷണ വികസന മേഖലയില്‍ അടുത്തിടെ നമ്മുടെ സര്‍ക്കാര്‍ ഒരു സുപ്രധാന തീരുമാനമെടുത്തിട്ടുണ്ട്. ആസിയാന്‍ രാജ്യങ്ങളിലെ ആയിരം യുവാക്കള്‍ക്ക് ഐഐടികളില്‍ പോസ്റ്റ്-ഡോക്ടറല്‍ ഫെലോഷിപ്പ് നല്‍കുമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. നിങ്ങളുടെ തായ് സഹപ്രവര്‍ത്തകരോടും ഇവിടെയുള്ള വിദ്യാര്‍ത്ഥികളോടും ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, നിങ്ങള്‍ അവരോടും പറയണം.
സുഹൃത്തുക്കളേ,
കഴിഞ്ഞ 5 വര്‍ഷമായി, ലോകമെമ്പാടും സ്ഥിരതാമസമാക്കിയിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഗവണ്‍മെന്റ് എല്ലായ്പ്പോഴും ലഭ്യമായിരിക്കാനും ഇന്ത്യയുമായുള്ള അവരുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും ഞങ്ങള്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇതിനായി ഒസിഐ കാര്‍ഡ് പദ്ധതി കൂടുതല്‍ അയവുള്ളതാക്കി. ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാമെന്ന് ഞങ്ങള്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. നിങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഞങ്ങളുടെ എംബസികള്‍ ഇപ്പോള്‍ കൂടുതല്‍ സജീവമാണ് കൂടാതെ 24 മണിക്കൂറും ലഭ്യമാണ്. കോണ്‍സുലേറ്റ് സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഞങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ലോകത്ത് ഇന്ത്യയുടെ കീര്‍ത്തി വര്‍ധിച്ചിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ നിങ്ങളെപ്പോലുള്ള സുഹൃത്തുക്കളുടെ വലിയ പങ്കുണ്ട്. ഈ പങ്ക് ഞങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്, നിങ്ങള്‍ എവിടെയായിരുന്നാലും, നിങ്ങളുടെ കൈവശമുള്ള വിഭവങ്ങളും, നിങ്ങളുടെ കഴിവ് എന്തുതന്നെയായാലും, ഭാരതമാതാവിനെ സേവിക്കാനുള്ള അവസരം നിങ്ങള്‍ തീര്‍ച്ചയായും കണ്ടെത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തോടെ, ഞങ്ങളെ അനുഗ്രഹിക്കാന്‍ ഇത്രയധികം ആളുകള്‍ ഇവിടെ എത്തിയതിന് ഞാന്‍ ഒരിക്കല്‍ കൂടി എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
വളരെയധികം അഭിനന്ദനങ്ങള്‍.
നന്ദി!
ഖോപ് ഖുന്‍ ഖാപ് !
....ND--
(Release ID: 1868986)
Visitor Counter : 79