വിനോദസഞ്ചാര മന്ത്രാലയം
ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ഒക്ടോബർ 19 ന് ഏകീകൃത വിനോദ സഞ്ചാര പോലീസ് പദ്ധതിയേക്കുറിച്ചുള്ള ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യും
Posted On:
18 OCT 2022 11:07AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഒക്‌ടോബർ 18, 2022
ആഭ്യന്തര മന്ത്രാലയവും ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡേവ്ലപ്മെന്ററുമായി (ബിപിആർ&ഡി) ഏകോപിപ്പിച്ച് വിനോദ സഞ്ചാര മന്ത്രാലയം, എല്ലാ സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് വകുപ്പിലെ ഡയറക്ടർ ജനറൽമാർ/ ഇൻസ്‌പെക്ടർ ജനറൽമാർ (ഡിജിമാർ/ഐജിമാർ) എന്നിവരുടെ ഏകീകൃത വിനോദ സഞ്ചാര പോലീസ് പദ്ധതിയേക്കുറിച്ചുള്ള ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു.
2022 ഒക്ടോബർ 19-ന് ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന സമ്മേളനത്തിൽ ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള മുഖ്യാതിഥിയാകും. സമ്മേളനത്തിൽ കേന്ദ്ര വിനോദ സഞ്ചാര മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി, വിനോദ സഞ്ചാര സഹമന്ത്രി ശ്രീ ശ്രീപദ് യെസ്സോ നായിക്, ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായി എന്നിവർ പങ്കെടുക്കും.
കേരളം, രാജസ്ഥാൻ, ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര സെക്രട്ടറിമാർ; എല്ലാ സംസ്ഥാനങ്ങളിലെയും / കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജിമാർ/ ഐജിമാർ; എംഎച്ച്എ, എംഒടി, ബിപിആർ & ഡി എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും പരിസരങ്ങളിലും വിദേശ-സ്വദേശി വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ ആവാസവ്യവസ്ഥ പ്രദാനം ചെയ്യുന്നതിനായി, പ്രത്യേക കർത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളും പരിശീലന വശങ്ങളും സഹിതം വിനോദ സഞ്ചാര മേഖലക്ക് അനുയോജ്യമായ പോലീസിംഗ് വികസിപ്പിക്കുന്നതിനായി അഖിലേന്ത്യ തലത്തിൽ ഏകീകൃത വിനോദ സഞ്ചാര പോലീസ് പദ്ധതി നടപ്പിലാക്കുക എന്നതാണ് ദേശിയ സമ്മേളനത്തിന്റെ ലക്‌ഷ്യം.
വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളുടെ ആവശ്യങ്ങൾ, അവരുടെ സുരക്ഷ എന്നിവയ്ക്കായി പ്രവർത്തിക്കുന്നതിന് സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങൾ മുഖേന ഒരു സമർപ്പിത പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ വികസിപ്പിക്കുക എന്നതാണ് സമ്മേളനത്തിന്റെ ആശയം.
RRTN
(Release ID: 1868786)
Visitor Counter : 164