പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയും ഉക്രെയ്ൻ പ്രസിഡന്റും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി

Posted On: 04 OCT 2022 6:49PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉക്രൈൻ പ്രസിഡന്റ്  വ്‌ളാദി ഡിമർ സെലെൻസ്‌കിയുമായി ടെലിഫോണിൽ സംഭാഷണം നടത്തി.

ഉക്രെയിനിൽ നിലനിൽക്കുന്ന സംഘർഷത്തെക്കുറിച്ച്  ഇരു നേതാക്കളും  ചർച്ച ചെയ്തു. ശത്രുത  എത്രയും നേരത്തേ അവസാനിപ്പിക്കണമെന്നും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ആവർത്തിച്ചു. സംഘർഷത്തിന് സൈനിക പരിഹാരം സാധ്യമല്ലെന്ന ഉറച്ച ബോധ്യം അദ്ദേഹം പ്രകടിപ്പിക്കുകയും ഏത് സമാധാന ശ്രമങ്ങൾക്കും സംഭാവന നൽകാനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിക്കുകയും ചെയ്തു. യുഎൻ ചാർട്ടർ, അന്താരാഷ്ട്ര നിയമം, എല്ലാ സംസ്ഥാനങ്ങളുടെയും പരമാധികാരവും പ്രദേശിക സമഗ്രതയും തുടങ്ങിയവയെ മാനിക്കേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ആവർത്തിച്ചു.

ഉക്രൈൻ ഉൾപ്പെടെയുള്ള ആണവ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും   ഇന്ത്യ നൽകുന്ന പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആണവ സൗകര്യങ്ങൾ അപകടപ്പെടുത്തുന്നത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ദൂരവ്യാപകവും വിനാശകരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം അടിവരയിട്ടു.

2021 നവംബറിൽ ഗ്ലാസ്‌ഗോയിൽ നടന്ന അവസാന കൂടിക്കാഴ്ചയെ തുടർന്ന് ഇരു നേതാക്കളും ഉഭയകക്ഷി സഹകരണത്തിന്റെ സുപ്രധാന മേഖലകളെക്കുറിച്ചും ചർച്ച ചെയ്തു

*ND*



(Release ID: 1865225) Visitor Counter : 199