ആഭ്യന്തരകാര്യ മന്ത്രാലയം

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (PFI) അനുബന്ധ സംഘടനകളെയും ‘നിയമവിരുദ്ധ കൂട്ടായ്മകളായി’ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു

Posted On: 28 SEP 2022 9:03AM by PIB Thiruvananthpuram


ന്യൂ ഡൽഹി: സെപ്തംബർ 28, 2022

രാജ്യ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണിയുയർത്തും വിധം, ഭീകരപ്രവർത്തനങ്ങൾ, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണം, ആസൂത്രിതമായ ഭീകര കൊലപാതകങ്ങൾ, രാജ്യത്തിന്റെ ഭരണഘടനാ വ്യവസ്ഥകളോടുള്ള അവഗണന, ക്രമസമാധാനം തകര്‍ക്കല്‍ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (PFI) ഉപസംഘടനകളും അനുബന്ധ സംഘടനകളും മുന്നണി സംഘടനകളും ഏർപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

സംഘടനയുടെ ഹീനമായ ഇത്തരം പ്രവർത്തനങ്ങൾ തടയേണ്ടത് അനിവാര്യമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ബോധ്യമായ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (PFI) അതിന്റെ അനുബന്ധമായും മുന്നണിയിലും പ്രവർത്തിക്കുന്ന സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (RIF), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (CFI), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (AIIC), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (NCHRO), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള എന്നിവയെ അൺലോഫുൾ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, 1967 ലെ വ്യവസ്ഥകൾ പ്രകാരം ‘നിയമവിരുദ്ധ കൂട്ടായ്മകളായി’ പ്രഖ്യാപിച്ചിരിക്കുന്നു.

 
PFIയെ നിരോധിച്ചുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 
 
RRTN/SKY


(Release ID: 1862847) Visitor Counter : 215