വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

2021ലെ ഐടി ചട്ടങ്ങൾക്ക് കീഴിൽ 10 യൂട്യൂബ് ചാനലുകളിൽ നിന്നുള്ള 45 യൂട്യൂബ് വീഡിയോകൾ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം നിരോധിച്ചു

Posted On: 26 SEP 2022 5:44PM by PIB Thiruvananthpuram

രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 10 യൂട്യൂബ് ചാനലുകളിൽ നിന്നുള്ള 45 യൂട്യൂബ് വീഡിയോകൾ നിരോധിക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം യുട്യൂബിന് നിർദ്ദേശം നൽകി. ഇൻഫർമേഷൻ ടെക്‌നോളജി (ഇടക്കാല മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങൾ 2021-ന്റെ വ്യവസ്ഥകൾ പ്രകാരം ബന്ധപ്പെട്ട വീഡിയോകൾ നിരോധിക്കാനുള്ള ഉത്തരവുകൾ 23.09.2022-ന് പുറപ്പെടുവിച്ചു. ബ്ലോക്ക് ചെയ്‌ത വീഡിയോകൾ 1 കോടി 30 ലക്ഷത്തിലധികം തവണയാണ് കണ്ടിട്ടുള്ളത്.

മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെ പ്രചരിപ്പിച്ച വ്യാജ വാർത്തകളും മോർഫ് ചെയ്ത വീഡിയോകളും ഇവയുടെ ഉള്ളടക്കത്തിൽ ഉൾപ്പെടുന്നു. ചില സമുദായങ്ങളുടെ മതപരമായ അവകാശങ്ങൾ ഗവൺമെന്റ് എടുത്തുകളഞ്ഞുവെന്ന തെറ്റായ അവകാശവാദങ്ങൾ, മതസമൂഹങ്ങൾക്കെതിരായ അക്രമാസക്തമായ ഭീഷണികൾ, രാജ്യത്ത് ആഭ്യന്തരയുദ്ധ പ്രഖ്യാപനം മുതലായവ ഇതിൽ ഉൾപ്പെടുന്നു. അത്തരം വീഡിയോകൾ സാമുദായിക അസ്വാരസ്യം ഉണ്ടാക്കാനും സമൂഹത്തിലെ ക്രമസമാധാനം തകർക്കാനും സാധ്യതയുണ്ടെന്ന് കണ്ടെത്തി.

മന്ത്രാലയം തടഞ്ഞ ചില വീഡിയോകൾ അഗ്നിപഥ് പദ്ധതി, ഇന്ത്യൻ സായുധ സേന, ഇന്ത്യയുടെ ദേശീയ സുരക്ഷാ സംവിധാനം, കശ്മീർ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചു. ഉള്ളടക്കം തെറ്റായതും ദേശീയ സുരക്ഷയുടെ വീക്ഷണകോണിൽ വളരെ പ്രധാനപ്പെട്ടതും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദവുമായി ബന്ധപ്പെട്ടുള്ളതും ആണെന്ന് നിരീക്ഷിച്ചിട്ടുണ്ട്.
 
ചില വീഡിയോകൾ ജമ്മു കാശ്മീർ ,ലഡാക്ക് എന്നിവ ഇന്ത്യക്ക് പുറത്ത് തെറ്റായ ബാഹ്യ അതിർത്തിയിൽ  ചിത്രീകരിച്ചിരിക്കുന്നു. ഇത്തരത്തിൽ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനികരമാണെന്ന് കണ്ടെത്തി.

മന്ത്രാലയം നിരോധിച്ച വീഡിയോകളുടെ  ഉള്ളടക്കം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധത്തിനും രാജ്യത്തെ പൊതു ക്രമത്തിനും ഹാനികരമാണെന്ന് കണ്ടെത്തി. അതനുസരിച്ച്, 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിന്റെ സെക്ഷൻ 69 എയുടെ പരിധിയിൽ ഉൾപ്പെടുത്തിയാണ്  ഇവ നിരോധിച്ചത്.
*******************************************************


(Release ID: 1862332) Visitor Counter : 257