പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹിമാചൽ പ്രദേശിലെ കുളുവിലെ വാഹനാപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 26 SEP 2022 10:42AM by PIB Thiruvananthpuram

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ ടൂറിസ്റ്റ് വാഹനം മലയിടുക്കിലേയ്ക്ക്  മറിഞ്ഞുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

" "ഹിമാചൽ പ്രദേശിലെ കുളുവിൽ ടൂറിസ്റ്റ് വാഹനം മലയിടുക്കിലേയ്ക്ക് വീണ സംഭവം വളരെ ദുഃഖകരമാണ്. ഈ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഇതോടൊപ്പം സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു."

****

ND

(Release ID: 1862208) Visitor Counter : 144