വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

കരട് ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ബിൽ, 2022-നെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ക്ഷണിക്കുന്നു

Posted On: 22 SEP 2022 11:16AM by PIB Thiruvananthpuramന്യൂ ഡൽഹി: സെപ്തംബർ 22, 2022

ടെലികമ്മ്യൂണിക്കേഷനിൽ ആധുനികവും ഭാവിക്ക് വേണ്ടി തയ്യാറുള്ളതുമായ ഒരു നിയമ ചട്ടക്കൂട് വികസിപ്പിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റിന്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം ഒരു പൊതു കൂടിയാലോചന പ്രക്രിയ ആരംഭിച്ചു.

2022 ജൂലൈയിൽ, 'ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷനെ നിയന്ത്രിക്കുന്ന ഒരു പുതിയ നിയമ ചട്ടക്കൂടിന്റെ ആവശ്യകത' എന്ന വിഷയത്തിൽ ഒരു കൺസൾട്ടേഷൻ പേപ്പർ പ്രസിദ്ധീകരിക്കുകയും അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്തു. വിവിധ പങ്കാളികളിൽ നിന്നും വ്യവസായ സംഘടനകളിൽനിന്നും അഭിപ്രായങ്ങൾ ലഭിച്ചിട്ടുണ്ട്.

കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ, മന്ത്രാലയം ഇപ്പോൾ കരട് ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ബിൽ, 2022 തയ്യാറാക്കിയിട്ടുണ്ട്.

കൂടുതൽ കൂടിയാലോചനകൾ സുഗമമാക്കുന്നതിന്, ബില്ലിന്റെ ഒരു ഹ്രസ്വ അവലോകനം നൽകുന്നതിനുള്ള ഒരു വിശദീകരണ കുറിപ്പും തയ്യാറാക്കിയിട്ടുണ്ട്.

കരട് ബില്ലും വിശദീകരണ കുറിപ്പും https://dot.gov.in/relatedlinks/indian-telecommunication-bill-2022 എന്ന ലിങ്കിൽ ലഭ്യമാണ്.

അഭിപ്രായങ്ങൾ naveen.kumar71[at]gov[dot]in എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയക്കാം.

 

അഭിപ്രായങ്ങൾ അയയ്‌ക്കേണ്ട അവസാന തീയതി 2022 ഒക്ടോബർ 20 ആണ്.
 
*************************************
RRTN
 
 


(Release ID: 1861454) Visitor Counter : 81