മന്ത്രിസഭ
“ഇന്ത്യയിൽ സെമികണ്ടക്ടറുകളുടെയും ഡിസ്‌പ്ലേകളുടെയും നിർമാണ ആവാസവ്യവസ്ഥാവികസനത്തിനുള്ള പദ്ധതി”യിൽ മാറ്റംവരുത്തുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
സാങ്കേതികസംവിധാനങ്ങളിലുടനീളമുള്ള സെമികണ്ടക്ടർ ഫാബുകൾക്കും കോമ്പൗണ്ട് സെമികണ്ടക്ടറുകൾ, പാക്കേജിങ്, സെമികണ്ടക്ടറുകൾക്കായുള്ള മറ്റു സൗകര്യങ്ങൾ എന്നിവയ്ക്കും 50% ആനുകൂല്യം
Posted On:
21 SEP 2022 3:47PM by PIB Thiruvananthpuram
ഇന്ത്യയിൽ സെമികണ്ടക്ടറുകളുടെയും ഡിസ്‌പ്ലേകളുടെയും നിർമാണ ആവാസവ്യവസ്ഥാവികസനത്തിനുള്ള പദ്ധതിയുടെ ഭാഗമായി ഇനിപ്പറയുന്ന മാറ്റങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി.
i. രാജ്യത്തു സെമികണ്ടക്ടർ ഫാബുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിപ്രകാരമുള്ള എല്ലാ സാങ്കേതിക നോഡുകൾക്കും ഏകീകൃതാടിസ്ഥാനത്തിൽ പദ്ധതിച്ചെലവിന്റെ 50% ധനസഹായം.
ii. ഡിസ്‌പ്ലേ ഫാബുകൾ സജ്ജീകരിക്കുന്നതിനുള്ള പദ്ധതിപ്രകാരം ഏകീകൃതാടിസ്ഥാനത്തിൽ പദ്ധതിച്ചെലവിന്റെ 50% ധനസഹായം.
iii. രാജ്യത്തു കോമ്പൗണ്ട് സെമികണ്ടക്ടറുകൾ/സിലിക്കൺ ഫോട്ടോണിക്സ് /സെൻസർ ഫാബ്, സെമികണ്ടക്ടർ എടിഎംപി/ഒഎസ്എടി സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിപ്രകാരം ഏകീകൃതാടിസ്ഥാനത്തിൽ മൂലധനച്ചെലവിന്റെ 50% ധനസഹായം. ഇതുകൂടാതെ, പദ്ധതിപ്രകാരം ലക്ഷ്യമിടുന്ന സാങ്കേതികവിദ്യകളിൽ ഡിസ്ക്രീറ്റ് സെമികണ്ടക്ടർ ഫാബുകളും ഉൾപ്പെടുന്നു.
പരിഷ്കരിച്ച പദ്ധതിപ്രകാരം, സെമികണ്ടക്ടർ ഫാബുകൾ സജ്ജീകരിക്കുന്നതിനായി എല്ലാ സാങ്കേതിക നോഡുകളിലും പദ്ധതിച്ചെലവിന്റെ 50% ഏകീകൃത ധനസഹായം നൽകും. കോമ്പൗണ്ട് സെമികണ്ടക്ടറുകൾക്കും നവീനമായ പാക്കേജിങ്ങിനും യോജിച്ച സാങ്കേതികവിദ്യയും പ്രകൃതവും കണക്കിലെടുത്ത്, കോമ്പൗണ്ട് സെമികണ്ടക്ടറുകൾ/സിലിക്കൺ ഫോട്ടോണിക്സ്/സെൻസറുകൾ/ ഡിസ്ക്രീറ്റ് സെമികണ്ടക്ടർ ഫാബുകൾ, എടിഎംപി/ഒഎസ്എടി എന്നിവ സ്ഥാപിക്കാൻ പരിഷ്കരിച്ച പദ്ധതി ഏകീകൃതാടിസ്ഥാനത്തിൽ മൂലധനച്ചെലവിന്റെ 50% ധനസഹായം നൽകും.
രാജ്യത്തു ഫാബുകൾ സ്ഥാപിക്കുന്നതിനായി ആഗോളതലത്തിൽ സെമികണ്ടക്ടർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ പദ്ധതി ആകർഷകമാണ്. പരിഷ്കരിച്ച പദ്ധതി രാജ്യത്തു സെമികണ്ടക്ടർ-ഡിസ്‌പ്ലേ നിർമാണത്തിനുള്ള നിക്ഷേപം വേഗത്തിലാക്കും. നിക്ഷേപകരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, ആദ്യ സെമികണ്ടക്ടർ നിർമാണസൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണു പ്രതീക്ഷ.
ഇന്ത്യയിൽ സെമികണ്ടക്ടറുകളുടെയും ഡിസ്‌പ്ലേകളുടെയും നിർമാണ ആവാസവ്യവസ്ഥാവികസനത്തിനുള്ള പദ്ധതിയുടെ നോഡൽ ഏജൻസിയായ ഇന്ത്യ സെമികണ്ടക്ടർ മിഷനു നിർദേശങ്ങൾ നൽകാൻ വ്യവസായ-പഠന, ഗവേഷണമേഖലകളിലെ ആഗോള വിദഗ്ധർ ഉൾപ്പെടുന്ന ഉപദേശകസമിതിക്കു രൂപംനൽകി. സിലിക്കൺ സെമികണ്ടക്ടർ ഫാബുകൾ/സിലിക്കൺ ഫോട്ടോണിക്സ്/സെൻസറുകൾ/ഡിസ്ക്രീറ്റ് സെമികണ്ടക്ടർ ഫാബുകൾ, എടിഎംപി/ഒസാറ്റ് എന്നിവയുടെ എല്ലാ സാങ്കേതിക സംവിധാനങ്ങൾക്കും ഉപദേശകസമിതി ഏകകണ്ഠമായി ശുപാർശചെയ്ത ഏകീകൃത പിന്തുണയ്ക്കു ഗവണ്മെന്റ് അംഗീകാരം നൽകിയിട്ടുണ്ട്. ഓട്ടോമോട്ടീവ്, ഊർജം, ടെലികോം ആപ്ലിക്കേഷനുകൾവഴി 45എൻഎമ്മിനും അതിനുമുകളിലും ഉള്ള സാങ്കേതികവിദ്യാനോഡുകൾക്ക് ഉയർന്ന ആവശ്യകതയാണുള്ളത്. മാത്രമല്ല, ആകെയുള്ള സെമികണ്ടക്ടർവിപണിയുടെ 50 ശതമാനമാണ് ഈ മേഖല.
-ND-
(Release ID: 1861191)
Visitor Counter : 246
Read this release in:
Odia
,
Telugu
,
Marathi
,
Tamil
,
English
,
Urdu
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Kannada