റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

അംഗീകൃത ഡ്രൈവർ പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു

Posted On: 21 SEP 2022 3:16PM by PIB Thiruvananthpuram

കേന്ദ്ര ഉപരിതല ഗതാഗത,ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) 2021 ജൂൺ  07 തീയതിയിലെ G.S.R. 394 പ്രകാരമുള്ള അംഗീകൃത ഡ്രൈവർ പരിശീലന കേന്ദ്രങ്ങളുമായി (ADTC) ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന് 2022 സെപ്‌റ്റംബർ 20-ന് GSR 714(E) പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചു.

താഴെപ്പറയുന്ന സവിശേഷതകളോടെ കൊണ്ടുവരുന്ന പുതിയ ചട്ടങ്ങൾ ADTC-കളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും -

1. ഒരു ADTC യുടെ പുതുക്കിയ അംഗീകാരം അഞ്ച് (5) വർഷത്തേക്ക് സാധുതയുള്ളതായിരിക്കും.

2. ഇരുചക്രവാഹനങ്ങളിൽ പരിശീലനം നൽകുന്നതിനുള്ള സിലബസ് പ്രായോഗികവും സൈദ്ധാന്തികവുമായ അറിവുകൾ സമഗ്രമായി ഉൾക്കൊള്ളും വിധം പ്രത്യേകം വിശദമാക്കിയിട്ടുണ്ട്.

3. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രാവീണ്യ ടെസ്റ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പരിശീലനാർത്ഥി "ടെസ്റ്റ് ഓഫ് കോംപീറ്റൻസ് റ്റൂ ഡ്രൈവ്" വിജയിക്കേണ്ടതുണ്ട്.

4. ഫീസ്, ഡ്രൈവിംഗ് ലൈസൻസ് വിതരണം തുടങ്ങിയ ADTC-കളുമായി ബന്ധപ്പെട്ട മറ്റ് വ്യവസ്ഥകളും വ്യക്തമാക്കിയിട്ടുണ്ട്.

ഗസറ്റ് വിജ്ഞാപനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക:

https://static.pib.gov.in/WriteReadData/specificdocs/documents/2022/sep/doc2022921106901.pdf

*******************
RRTN


(Release ID: 1861176) Visitor Counter : 167