പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ഇന്ത്യ-സിംഗപ്പൂർ സംയുക്ത മന്ത്രിതല സംഘം പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 19 SEP 2022 8:28PM by PIB Thiruvananthpuram

സിംഗപ്പൂർ ഉപപ്രധാനമന്ത്രിയും സിംഗപ്പൂർ ധനമന്ത്രിയുമായ ലോറൻസ് വോങ്, സിംഗപ്പൂർ വ്യാപാര വ്യവസായ മന്ത്രി ഗാൻ കിം യോങ്, ഇന്ത്യൻ ധനമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ എന്നിവരടങ്ങുന്ന സംയുക്ത ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല സംഘം ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചു. . 2022 സെപ്റ്റംബർ 17-ന് ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല  റൗണ്ട് ടേബിളിന്റെ  ഉദ്ഘാടന സമ്മേളനത്തിന്റെ ഫലങ്ങളെക്കുറിച്ച് മന്ത്രിമാർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ഉപപ്രധാനമന്ത്രി എന്ന നിലയിൽ ലോറൻസ് വോങ്ങിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ഇന്ത്യ-സിംഗപ്പൂർ ഉഭയകക്ഷി ബന്ധത്തിന്റെ അതുല്യമായ സ്വഭാവം പ്രതിഫലിപ്പിക്കുന്നതും പ്രധാനമന്ത്രി മോദി വിഭാവനം ചെയ്തതുമായ ഒരു വഴിത്തിരിവായ സംരംഭമാണ് റൌണ്ട് ടേബിളിന്റെ  രൂപീകരണം . ഡിജിറ്റൽ കണക്ടിവിറ്റി, ഫിൻടെക്, ഹരിത സമ്പദ്‌വ്യവസ്ഥ, നൈപുണ്യ വികസനം, ഭക്ഷ്യസുരക്ഷ തുടങ്ങിയ ഉയർന്നുവരുന്ന മേഖലകളിൽ നടന്ന വിപുലമായ ചർച്ചകളെക്കുറിച്ച് മന്ത്രിമാർ പ്രധാനമന്ത്രിയെ അറിയിച്ചു.

പ്രധാനമന്ത്രി തന്റെ അഭിനന്ദനം അറിയിക്കുകയും ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല  റൗണ്ട് ടേബിൾ  പോലുള്ള സംരംഭങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. പ്രധാനമന്ത്രി ലീയ്ക്കും  സിംഗപ്പൂരിലെ ജനങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു.

--ND--(Release ID: 1860703) Visitor Counter : 118