പ്രധാനമന്ത്രിയുടെ ഓഫീസ്
റഷ്യന്‍ പ്രസിഡന്റുമായുള്ള ഉഭയകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ആമുഖ പരാമര്‍ശങ്ങൾ
Posted On:
16 SEP 2022 11:57PM by PIB Thiruvananthpuram
ആദരണീയരെ,
താങ്കളെ കാണാനും നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും എനിക്ക് ഒരിക്കല്‍ കൂടി അവസരം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ താങ്കള്‍ സന്ദര്‍ശിച്ചപ്പോള്‍, നാം പല വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു, അതിനു ശേഷം ഒരിക്കല്‍, നാം ടെലിഫോണിലും ചര്‍ച്ചകള്‍ നടത്തി, അവിടെയും ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളും ലോകത്തിലെ പ്രശ്‌നങ്ങളും നമ്മള്‍ വിശദമായി ചര്‍ച്ചചെയ്തു. അവിടെയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് നാം വളരെ വിശദമായി തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്ന് നമ്മള്‍ ഒരിക്കല്‍ കൂടി കണ്ടുമുട്ടുകയാണ്, ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രത്യേകിച്ച് വികസ്വര രാജ്യങ്ങള്‍ ഏറ്റവും വലിയ ആശങ്കകളാണ്, ഭക്ഷ്യസുരക്ഷ, ഇന്ധന സുരക്ഷ, വളം എന്നിവയുടെ പ്രശ്‌നങ്ങള്‍; ഇതില്‍ നിന്നും പുറത്തുവരാന്‍ നാം എന്തെങ്കിലും വഴി കണ്ടെത്തണം, അതില്‍ താങ്കളുടെ സംഭാവനയും ഉണ്ടാകണം. ആ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് നമുക്ക് അവസരം ലഭിക്കും.
ആദരണീയരെ,
തുടക്കത്തില്‍ ആയിരക്കണക്കിന് ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ഉക്രൈയ്‌നില്‍ കുടുങ്ങിയപ്പോള്‍, ആ പ്രതിസന്ധി ഘട്ടത്തില്‍, താങ്കളുടെയും യുക്രൈയിനിന്റേയും സഹായത്തോടെ ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, ഞങ്ങള്‍ക്ക് അവരെ അവരുടെ വീടുകളില്‍ അയയ്ക്കാന്‍ കഴിഞ്ഞു. അതിന് താങ്കളോടും യുക്രൈയിനിനോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,ഇരു രാജ്യങ്ങളോടും ഇതിന് ഞാന്‍ നന്ദിയുള്ളവനാണ്.
ആദരണീയരെ,
ഇന്നത്തെ കാലഘട്ടം യുദ്ധത്തിന്റേതല്ലെന്ന് എനിക്കറിയാം, ജനാധിപത്യവും നയതന്ത്രവും ചര്‍ച്ചകളും ലോകത്തെ സ്പര്‍ശിക്കുന്ന കാര്യങ്ങളാണെന്ന് നമ്മള്‍ താങ്കളോട് പലതവണ ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്. വരും ദിവസങ്ങളില്‍ സമാധാനത്തിന്റെ പാതയില്‍ എങ്ങനെ മുന്നോട്ട് പോകാം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് നമുക്ക് അവസരം ലഭിക്കും. താങ്കളുടെ വീക്ഷണ്‍കോണ്‍ മനസ്സിലാക്കാന്‍ എനിക്കും അവസരം ലഭിക്കും.
ആദരണീയരെ,
ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം പലമടങ്ങ് ആഴത്തിലുള്ളതാണ്. നമ്മള്‍ ഈ ബന്ധത്തെ വിലമതിക്കുന്നു, കാരണം കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി നമ്മള്‍ ഓരോ നിമിഷവും പരസ്പരം സഹകരിക്കുന്ന സുഹൃത്തുക്കളാണ്, മാത്രമല്ല ഇന്ത്യയുമായുള്ള റഷ്യയുടെ ബന്ധം എങ്ങനെയാണെന്നും റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം എങ്ങനെയാണെന്നും ലോകത്തിന് മുഴുവന്‍ അറിയാവുന്നതും അതുകൊണ്ടുതന്നെ ഇതൊരു അഭേദ്യമായ സൗഹൃദമാണെന്നും അവര്‍ക്ക് അറിയാം. വ്യക്തിപരമായി പറഞ്ഞാല്‍, ഒരു തരത്തില്‍, നനാം രണ്ടുപേരുടെയും യാത്ര ഒരേ സമയമാണ് ആരംഭിച്ചത്. ഞാന്‍ താങ്കളെ ആദ്യമായി കാണുന്നത് 2001-ല്‍ താങ്കൾ ഗവണ്‍മെന്റിന്റെ തലവനായി പ്രവര്‍ത്തിക്കുകയും ഞാന്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ തലവനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്ത സമയത്താണ്. ഇന്ന്, അതിന് 22 വര്‍ഷമായി. നമ്മുടെ സൗഹൃദം നിരന്തരം വളരുകയാണ്, ഈ മേഖലയുടെ പുരോഗതിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി നമ്മള്‍ നിരന്തരം ഒരുമിച്ച് പ്രവര്‍ത്തിക്കുകയുമാണ്. ഇന്ന്, ഷാങ്ഹായി സഹകരണ സംഘടന (എസ.്‌സി.ഒ) ഉച്ചകോടിയില്‍, ഇന്ത്യയെക്കുറിച്ച് താങ്കൾ പ്രകടിപ്പിച്ച എല്ലാ വികാരങ്ങള്‍ക്കും ഞാന്‍ താങ്കളോട് വളരെ നന്ദിയുള്ളവനാണ്.
ആദരണീയരെ,
ഇന്നത്തെ നമ്മുടെ ഉഭയകക്ഷി കൂടിക്കാഴ്ചകളും ഇന്നത്തെ നമ്മുടെ ചര്‍ച്ചകളും വരും ദിവസങ്ങളില്‍ നമ്മുടെ ബന്ധത്തെ കൂടുതല്‍ ആഴത്തിലാക്കുമെന്നും ലോകത്തിന്റെ ആശകളും പ്രതീക്ഷകളും നിറവേറ്റാന്‍ സഹായിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഇന്ന് സമയം ചെലവഴിക്കാന്‍ തയാറായതിന് ഒരിക്കല്‍ കൂടി ഞാന്‍ താങ്കളോട് വളരെ നന്ദിയുള്ളവനാണ്.
--ND--
(Release ID: 1860012)
Visitor Counter : 154
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada