ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 215.98 കോടി കവിഞ്ഞു


12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത്
4.07 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകള്‍

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 46,389

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6,422
പേര്‍ക്ക്

രോഗമുക്തി നിരക്ക് നിലവില്‍ 98.71%

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.71%

Posted On: 15 SEP 2022 9:23AM by PIB Thiruvananthpuram

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ 
കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 215.98 കോടി 
(2,15,98,16,124) പിന്നിട്ടു.  

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ 
കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. 12-14 വയസ് 
പ്രായമുള്ളവർക്കുള്ള COVID-19 വാക്സിനേഷൻ 2022 മാർച്ച് 16-ന് 
ആരംഭിച്ചു. ഇതുവരെ 4.07 കോടിയിലധികം (4,07,27,863) 
കൗമാരക്കാർക്ക് കോവിഡ്-19 കുത്തിവയ്പിന്റെ ആദ്യ ഡോസ് നൽകി. 
അതുപോലെ, 18-59 പ്രായമുള്ളവർക്കുള്ള കോവിഡ്-19 മുൻകരുതൽ 
ഡോസ്  2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിന്‍ 
ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10414724
രണ്ടാം ഡോസ് 10112587
കരുതല്‍ ഡോസ് 6906878

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18435862
രണ്ടാം ഡോസ് 17708630
കരുതല്‍ ഡോസ് 13441086

12-14  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 40727863
രണ്ടാം ഡോസ്  31069455

15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ്  61830995
രണ്ടാം ഡോസ്  52749084

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 560997467
രണ്ടാം ഡോസ് 514679713
കരുതല്‍ ഡോസ് 81649999

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 203978989
രണ്ടാം ഡോസ് 196700030
കരുതല്‍ ഡോസ്  43166582

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 127633347
രണ്ടാം ഡോസ്   122964430
കരുതല്‍ ഡോസ് 44648403

കരുതല്‍ ഡോസ്  18,98,12,948

ആകെ 2,15,98,16,124

രാജ്യത്ത്  നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 46,389 ; 
ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.1% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.71 % ആണ്. കഴിഞ്ഞ 24 
മണിക്കൂറിനുള്ളില്‍ 5,748 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ 
ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,39,41,840 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം 
സ്ഥിരീകരിച്ചത്  6,422  പേര്‍ക്കാണ്.  

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,14,692 പരിശോധനകള്‍ നടത്തി. 
ആകെ 89.06 കോടിയിലേറെ (89,06,13,782) പരിശോധനകളാണ് 
ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര 
രോഗസ്ഥിരീകരണ നിരക്ക്  1.71 ശതമാനമാണ്.   പ്രതിദിന 
രോഗസ്ഥിരീകരണ നിരക്ക്  2.04 ശതമാനമാണ്. 
ND 



(Release ID: 1859410) Visitor Counter : 118