പ്രധാനമന്ത്രിയുടെ ഓഫീസ്
സെക്കന്തരാബാദ് തീപിടിത്തത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
പി എം എൻ ആർ എഫിൽ നിന്നും സഹായധനം പ്രഖ്യാപിച്ചു
Posted On:
13 SEP 2022 9:30AM by PIB Thiruvananthpuram
തെലങ്കാനയിലെ സെക്കന്തരാബാദിലുണ്ടായ തീപിടിത്തത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50 ,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ ( പി എം എൻ ആർ എഫ് ) നിന്നും അനുവദിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"തെലങ്കാനയിലെ സെക്കന്തരാബാദിൽ ഉണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50 ,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ ( പി എം എൻ ആർ എഫ് ) നിന്നും നൽകും: പ്രധാനമന്ത്രി നരേന്ദ്രമോദി "
--ND--
(Release ID: 1858858)
Visitor Counter : 131
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada