മന്ത്രിസഭ
azadi ka amrit mahotsav

ഇന്ത്യയുടെ ഉയര്‍ച്ചയ്ക്കായുള്ള പിഎം ശ്രീ സ്‌കൂള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


എന്‍ഇപി 2020ന്റെ എല്ലാ ഘടകങ്ങളും പ്രകടിപ്പിക്കുന്നതിനായി രാജ്യത്തുടനീളമുള്ള 14500 ലധികം സ്‌കൂളുകള്‍ പ്രധാനമന്ത്രി ശ്രീ സ്‌കൂളുകളായി വികസിപ്പിക്കും


നവീകരിച്ച അടിസ്ഥാനസൗകര്യങ്ങള്‍, നവീന അധ്യാപനരീതി, സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് പിഎം ശ്രീ സ്‌കൂളുകള്‍ മാതൃകാ സ്‌കൂളുകളാക്കും


ഇരുപത്തിയൊന്നാം നൂറ്റാണ്ടിനനുയോജ്യമായ കഴിവുകളും നൈപുണ്യങ്ങളുള്ള വ്യക്തികളെ പിഎം ശ്രീ സ്‌കൂളുകള്‍ സൃഷ്ടിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യും.


പി എം ശ്രീ സ്‌കൂളുകള്‍ അവയുടെ പരിസരത്തുള്ള മറ്റ് സ്‌കൂളുകള്‍ക്ക് സഹായവും നേതൃത്വവും നല്‍കും


2022-23 മുതല്‍ 2026 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് ആകെ 27360 കോടി രൂപയുടെ പദ്ധതിച്ചെലവില്‍ പ്രധാനമന്ത്രി ശ്രീ സ്‌കൂളുകളുടെ പദ്ധതി നടപ്പാക്കും.


Posted On: 07 SEP 2022 3:54PM by PIB Thiruvananthpuram

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം ഇന്ത്യയുടെ ഉയര്‍ച്ചയ്ക്കായുള്ള പിഎം ശ്രീ സ്‌കൂള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് അംഗീകാരം നല്‍കി. കേന്ദ്ര ഗവണ്‍മെന്റ്/ സംസ്ഥാന/ കേന്ദ്രഭരണ പ്രാദേശിക ഗവണ്‍മെന്റ്/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളെ ശാക്തീകരിച്ച് രാജ്യത്തുടനീളമുള്ള 14500 ലധികം സ്‌കൂളുകളെ പി.എം.എസ്.ആര്‍.ഐ സ്‌കൂളുകളായി വികസിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതിയാണിത്. ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ എല്ലാ സവിശേഷതകളും അടങ്ങിയതാകും പിഎം ശ്രീ സ്‌കൂളുകള്‍. ഇവ മാതൃകാപരമായ സ്‌കൂളുകളായി പ്രവര്‍ത്തിക്കും. കൂടാതെ ഇവയുടെ സമീപത്തുള്ള മറ്റ് സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനിക വികസനത്തിനായി പ്രധാനമന്ത്രി ശ്രീ സ്‌കൂളുകള്‍ ഗുണനിലവാരമുള്ള അധ്യാപനം നല്‍കുകയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ സമഗ്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ പാഠ്യപദ്ധതി നടപ്പിലാക്കുകയും ചെയ്യും.

2022-23 മുതല്‍ 2026-27 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് 18128 കോടി രൂപയുടെ കേന്ദ്ര വിഹിതം ഉള്‍പ്പെടെ 27360 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് പിഎം ശ്രീ സ്‌കൂളുകളുടെ (ഇന്ത്യയുടെ ഉയര്‍ച്ചക്കായി പിഎം സ്‌കൂളുകള്‍) പദ്ധതി നടപ്പാക്കുന്നത്.

പ്രധാന സവിശേഷതകള്‍

കുട്ടികളുടെ വൈവിധ്യമാര്‍ന്ന പശ്ചാത്തലം, ബഹുഭാഷാ ആവശ്യങ്ങള്‍, വ്യത്യസ്ത അക്കാദമിക് കഴിവുകള്‍ എന്നിവ മനസിലാക്കുകയും പരിപോഷിപ്പിക്കുകയും എന്‍ഇപി 2020ന്റെ വീഷണത്തിനനുസരിച്ച് സ്വന്തം പഠന പ്രക്രിയയില്‍ അവരെ സജീവ പങ്കാളികളാക്കുകയും ചെയ്യുന്ന തുല്യവും സമഗ്രവും ആഹ്ലാദകരവുമായ സ്‌കൂള്‍ അന്തരീക്ഷത്തില്‍ പിഎം ശ്രീ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കും. അതാത് പ്രദേശങ്ങളിലെ മറ്റ് സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കുക വഴിയും പ്രധാനമന്ത്രി ശ്രീ സ്‌കൂളുകള്‍ സംഭാവന നല്‍കും.

സൗരോര്‍ജ പാനലുകള്‍, എല്‍ഇഡി ലൈറ്റുകള്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍, ജൈവ കൃഷി, മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക്ക് രഹിത ഭൂമി, ജലസംരക്ഷണം, വിളവെടുപ്പ്, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങള്‍ / സമ്പ്രദായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, സുസ്ഥിര ജീവിതശൈലി സ്വീകരിക്കുന്നതിനുള്ള ബോധവല്‍ക്കരണം എന്നിവ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി ശ്രീ സ്‌കൂളുകള്‍ ഹരിത സ്‌കൂളുകളായി വികസിപ്പിക്കും.

 • ഈ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന അധ്യാപനം കൂടുതല്‍ സമഗ്രവും സംയോജിതവും അന്വേഷണാധിഷ്ഠിതവും പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതും ചര്‍ച്ചാധിഷ്ഠിതവും ആസ്വാദ്യകരവുമായിരിക്കും.
 • ഓരോ ഗ്രേഡിലെയും ഓരോ കുട്ടിയുടെയും പഠന ഫലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
 • തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി മേഖലാടിസ്ഥാനത്തില്‍ പ്രാദേശിക വ്യവസായങ്ങളുമായി ബന്ധം സ്ഥാപിക്കും.
 • ഫലങ്ങള്‍ അളക്കുന്നതിനുള്ള പ്രധാന പ്രകടന സൂചകങ്ങള്‍ വ്യക്തമാക്കിയുകൊണ്ട് ഒരു സ്‌കൂള്‍ ഗുണനിലവാര വിലയിരുത്തല്‍ ഫ്രെയിംവര്‍ക്ക് (SQAF) വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യമായ നിലവാരം ഉറപ്പാക്കുന്നതിന് കൃത്യമായ ഇടവേളകളില്‍ ഈ സ്‌കൂളുകളുടെ ഗുണനിലവാര മൂല്യനിര്‍ണയം നടത്തും.
 • പിഎം ശ്രീ സ്‌കൂളുകള്‍ (ഇന്ത്യയുടെ ഉയര്‍ച്ചക്കായി പിഎം സ്‌കൂളുകള്‍) പദ്ധതിയുടെ പ്രധാന സവിശേഷതകള്‍ ഇവയാണ്:
 • ഗുണനിലവാരവും നവീകരണവും (പഠന മെച്ചപ്പെടുത്തല്‍ പദ്ധതി, സമഗ്ര പ്രോഗ്രസ് കാര്‍ഡ്, നൂതന അധ്യയന മാതൃകകള്‍, ബാഗ് രഹിതദിനങ്ങള്‍, പ്രാദേശിക കരകൗശല വിദഗ്ദ്ധരുമൊത്തുള്ള ഇന്റേണ്‍ഷിപ്പുകള്‍, ശേഷി വര്‍ദ്ധിപ്പിക്കല്‍ മുതലായവ)
 • വിവരാവകാശ നിയമപ്രകാരമുള്ള ഗുണഭോക്തൃ കേന്ദ്രീകൃത അവകാശങ്ങള്‍. മുഴുവന്‍ പിഎം എസ്ആര്‍ഐ സ്‌കൂളുകള്‍ക്കും സയന്‍സ്, ഗണിതശാസ്ത്ര കിറ്റുകള്‍ ലഭിക്കും.
 • വാര്‍ഷിക സ്‌കൂള്‍ ഗ്രാന്റുകള്‍ (കോമ്പോസിറ്റ് സ്‌കൂള്‍ ഗ്രാന്റുകള്‍, ലൈബ്രറി ഗ്രാന്റ്, സ്പോര്‍ട്സ് ഗ്രാന്റ്)
 • വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് പ്രോത്സാഹനം നല്‍കുക.
 • ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടക്കാന്‍ സഹായിക്കുന്നതിന് സാങ്കേതിക ഇടപെടലുകള്‍ ഉപയോഗിച്ച് മാതൃഭാഷ / പ്രാദേശിക ഭാഷകള്‍ എന്നിവയെ പ്രബോധന മാധ്യമമായി പ്രോത്സാഹിപ്പിക്കുക.
 • ഐ.സി.ടി, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഡിജിറ്റല്‍ ലൈബ്രറികള്‍ എന്നിവ ഡിജിറ്റല്‍ അധ്യാപനരീതി ഉപയോഗിക്കുന്നതിന്.
 • പ്രധാനമന്ത്രി ശ്രീ സ്‌കൂളുകള്‍ മുഴുവനായി ഐസിടി, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്നിവയ്ക്ക് കീഴില്‍ വരും.
 • നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ തൊഴിലധിഷ്ഠിത ഇടപെടലുകളും ഇന്റേണ്‍ഷിപ്പ് / സംരംഭകത്വ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കലും. വികസന പദ്ധതികള്‍ / അടുത്തുള്ള വ്യവസായം എന്നിവ ഉപയോഗിച്ച് നൈപുണ്യങ്ങളുടെ മാപ്പിംഗ്, അതിനനുസരിച്ച് കോഴ്സുകള്‍ / കരിക്കുലം വികസിപ്പിക്കുക എന്നിവ
 • എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഈ സ്‌കൂളുകള്‍ വികസിപ്പിക്കുന്നതിന് സാച്ചുറേഷന്‍ സമീപനം സ്വീകരിക്കും. സയന്‍സ് ലാബുകള്‍, ലൈബ്രറി, ഐസിടി സൗകര്യം, വൊക്കേഷണല്‍ ലാബുകള്‍ തുടങ്ങിയവ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കും.
 • ഗ്രീന്‍ സ്‌കൂള്‍ സംരംഭങ്ങള്‍
 • കൂടാതെ, നിലവിലുള്ള പദ്ധതികള്‍ / പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ / നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി സംയോജിപ്പിക്കുന്നതിനും സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമൂഹ്യപങ്കാളിത്തവും പദ്ധതി വിഭാവനം ചെയ്യുന്നു.

നടപ്പാക്കല്‍ രീതി

(a.)  സമഗ്ര പഠന പദ്ധതി, കെവിഎസ്, എന്‍വിഎസ് എന്നിവയ്ക്ക് ലഭ്യമായ നിലവിലുള്ള ഭരണ ഘടനയിലൂടെ പിഎം ശ്രീ സ്‌കൂളുകള്‍ നടപ്പാക്കും. മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യാനുസരണം നിര്‍ദ്ദിഷ്ട പദ്ധതികളുടെ അടിസ്ഥാനത്തില്‍ ഇടപെടല്‍ നടത്തും.

(b.) പുരോഗതി വിലയിരുത്തുന്നതിനും ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതില്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുന്നതിനും ഈ സ്‌കൂളുകള്‍ കൃത്യമായി നിരീക്ഷിക്കും.

തിരഞ്ഞെടുപ്പ് രീതി:

മാതൃകാപരമായ സ്‌കൂളുകളായി മാറുന്നതിനുള്ള പിന്തുണയ്ക്കായി സ്‌കൂളുകള്‍ മത്സരിക്കുന്ന ചലഞ്ച് മോഡിലൂടെയാണ് പിഎം എസ്ആര്‍ഐ സ്‌കൂളുകളുടെ തിരഞ്ഞെടുപ്പ് നടത്തുക. സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സ്വയം അപേക്ഷിക്കേണ്ടതുണ്ട്. പദ്ധതിയുടെ ആദ്യ രണ്ട് വര്‍ഷത്തേക്ക് വര്‍ഷത്തില് നാല് തവണ, ഓരോ പാദത്തിലും ഒരു തവണ ഇതിനായി പോര്‍ട്ടല്‍ തുറക്കും.

പ്രൈമറി സ്‌കൂളുകള്‍ (ക്ലാസ് 1-5/18), സെക്കന്‍ഡറി/ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ (ക്ലാസ് 1-10/1112/610/612) എന്നിവ യു.ഡി.ഐ.എസ്.ഇ+ കോഡ് ഉള്ള കേന്ദ്ര/സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങള്‍/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഈ സ്‌കീമിന് കീഴില്‍ തിരഞ്ഞെടുക്കുന്നതിന് പരിഗണിക്കും.  നിശ്ചിത സമയരേഖകളുള്ള ഒരു മൂന്ന് ഘട്ട പ്രക്രിയയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുക, ഇത് ഇനിപ്പറയുന്നു:-

ഘട്ടം -1: പിഎം ശ്രീ സ്‌കൂളുകളായി നിര്‍ദ്ദിഷ്ട ഗുണനിലവാര ഉറപ്പ് കൈവരിക്കുന്നതിന് ഈ സ്‌കൂളുകളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത കേന്ദ്രം പ്രഖ്യാപിച്ചുകൊണ്ട് എന്‍ഇപി പൂര്‍ണ്ണമായും നടപ്പാക്കാന്‍ അനുവദിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെക്കും.
 
ഘട്ടം -2: ഈ ഘട്ടത്തില്‍, പിഎം ശ്രീ സ്‌കൂളുകളായി തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുള്ള സ്‌കൂളുകളുടെ ഒരു പൂള്‍ യുഡിഇഇ + ഡാറ്റ വഴി നിര്‍ദ്ദിഷ്ട മിനിമം ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കി തിരിച്ചറിയും.
 
ഘട്ടം -3: ഈ ഘട്ടം ചില മാനദണ്ഡങ്ങള്‍ നിറവേറ്റുന്നതിനുള്ള മത്സരാധിഷ്ഠിത രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. മേല്‍പ്പറഞ്ഞ യോഗ്യതയുള്ള സ്‌കൂളുകളുടെ പൂളില്‍ നിന്നുള്ള സ്‌കൂളുകള്‍ മാത്രമേ നിബന്ധനകള്‍ നിറവേറ്റാന്‍ മത്സരിക്കൂ. നിബന്ധനകളുടെ പൂര്‍ത്തീകരണം യോഗ്യതാ പരിശോധനയിലൂടെ സംസ്ഥാനങ്ങള്‍ / കെവിഎസ്/ ജെഎന്‍വി സാക്ഷ്യപ്പെടുത്തും.

സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദേശങ്ങള്‍ / കെവിഎസ് / ജെഎന്‍വി സ്‌കൂളുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവകാശവാദങ്ങള്‍ പരിശോധിക്കുകയും സ്‌കൂളുകളുടെ പട്ടിക മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്യുകയും വേണം.

ഇന്ത്യയിലുടനീളമുള്ള മൊത്തം സ്‌കൂളുകളുടെ എണ്ണത്തിന്റെ ഉയര്‍ന്ന പരിധിയുള്ള ഒരു ബ്ലോക്കിന് / യുഎല്‍ബിക്ക് പരമാവധി രണ്ട് സ്‌കൂളുകള്‍ (ഒരു എലിമെന്ററി & ഒരു സെക്കന്‍ഡറി / സീനിയര്‍ സെക്കന്‍ഡറി) തിരഞ്ഞെടുക്കും. ഭാസ്‌കരാചാര്യ നാഷണല്‍ ഇന്സ്റ്റിറ്റിയൂട്ട് ഫോര്‍ സ്പേസ് ആപ്ലിക്കേഷന്‍സ് ആന്‍ഡ് ജിയോ ഇന്‍ഫര്‍മാറ്റിക്സിന്റെ (ബി.ഐ.എസ്.എ.ജി-എന്‍) സേവനം ജിയോ ടാഗിംഗിനും മറ്റ് അനുബന്ധ ജോലികള്‍ക്കുമായി സ്വീകരിക്കും. സ്‌കൂളുകളുടെ അന്തിമ തിരഞ്ഞെടുപ്പിന് വിദഗ്ധ സമിതി രൂപീകരിക്കും.

 • പിഎം ശ്രീ സ്‌കൂളുകളുടെ ഗുണനിലവാരം ഉറപ്പാക്കല്‍
 • എന്‍ഇപി 2020 ന്റെ പ്രകടിപ്പിക്കല്‍
 • എന്റോള്‍മെന്റും പഠന പുരോഗതിയും ട്രാക്കുചെയ്യുന്നതിനുള്ള വിദ്യാര്‍ത്ഥി രജിസ്ട്രി
 • സംസ്ഥാന, ദേശീയ ശരാശരിക്ക് മുകളിലുള്ള നിലകള്‍ കൈവരിക്കുന്നതിന് ഓരോ കുട്ടിയുടെയും പഠന ഫലങ്ങളില്‍ മെച്ചപ്പെടുത്തല്‍
 • ഓരോ മിഡില്‍ ഗ്രേഡ് കുട്ടിയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കഴിവുകളും തുറന്നുകാട്ടുന്നു
 • ഓരോ സെക്കന്‍ഡറി ഗ്രേഡ് കുട്ടിയും കുറഞ്ഞത് ഒരു വൈദഗ്ധ്യത്തോടെ കടന്നുപോകുന്നു
 • ഓരോ കുട്ടിക്കും സ്പോര്‍ട്സ്, ആര്‍ട്സ്, ഐസിടി
 • സുസ്ഥിര, ഹരിത സ്‌കൂളുകള്‍
 • ഓരോ സ്‌കൂളും തുടര്‍പഠനത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു
 • പ്രാദേശിക സംരംഭകത്വ സംവിധാനവുമായി ബന്ധപ്പെട്ട / ബന്ധപ്പെട്ടിരിക്കുന്ന ഓരോ സ്‌കൂളും
 • ഓരോ കുട്ടിയും മാനസിക ക്ഷേമത്തിനും കരിയറിനും കൗണ്‍സിലിംഗ് നല്‍കുന്നു
 • ഇന്ത്യയുടെ അറിവിലും പൈതൃകത്തിലും അഭിമാനം കൊള്ളുക, ഭാരതത്തിന്റെ നാഗരിക ധാര്‍മ്മികതയിലും മൂല്യങ്ങളിലും അഭിമാനം കൊള്ളുക, ലോകത്തിന് ഇന്ത്യ നല്‍കിയ സംഭാവനകളെക്കുറിച്ച് അവബോധം, സമൂഹത്തോടും ജീവജാലങ്ങളോടും പ്രകൃതിയോടുമുള്ള കടമകളെക്കുറിച്ച് ബോധവാന്‍മാരാകുക, ഇന്ത്യന്‍ ഭാഷകളില്‍ ആശയവിനിമയം നടത്താന്‍ കഴിവുണ്ടാകുക, നാനാത്വത്തില്‍ സമന്വയം, സമത്വം, ഏകത്വം എന്നിവയെ ബഹുമാനിക്കുക, സേവനബോധം, 'ഏകഭാരത ശ്രേഷ്ഠ ഭാരതം' എന്ന ചൈതന്യം വര്‍ദ്ധിപ്പിക്കുക എന്നീ കഴിവുകള്‍ കുട്ടികളില്‍ സൃഷ്ടിക്കല്‍
 • സ്വഭാവവികസനം, പൗരത്വ മൂല്യങ്ങള്‍, അടിസ്ഥാന കടമകള്‍, രാഷ്ട്രനിര്‍മ്മാണത്തോടുള്ള ഉത്തരവാദിത്വങ്ങള്‍

കുട്ടികളുടെ സര്‍വതോമുഖമായ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ഊര്‍ജ്ജസ്വലമായ സ്‌കൂളുകളായി ഈ സ്‌കൂളുകളെ വികസിപ്പിക്കും.

ഗുണഭോക്താക്കള്‍

18 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി.എം. എസ്.ആര്‍ .ഐ സ്‌കൂളുകള്‍ സമീപത്തുള്ള സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കുന്നതിലൂടെയും ഗുണമുണ്ടാകും.(Release ID: 1857521) Visitor Counter : 238