വാണിജ്യ വ്യവസായ മന്ത്രാലയം

ശ്രീ പിയൂഷ് ഗോയൽ യുഎസ് സ്റ്റാർട്ടപ്പ് എസ്ഇടിയു-വിന് (SETU)  - സാൻ ഫ്രാൻസിസ്കോയിൽ തുടക്കം കുറിച്ചു

Posted On: 07 SEP 2022 1:24PM by PIB Thiruvananthpuramന്യൂ ഡൽഹി:  സെപ്‌റ്റംബര്‍ 07, 2022

വാണിജ്യ-വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ പിയൂഷ് ഗോയൽ, സാൻ ഫ്രാൻസിസ്കോയിലെ ബേ ഏരിയയിൽ നൈപുണ്യ വർധിപ്പിക്കുന്നതിനും, പരിവർത്തനത്തിനും സംരംഭകരെ പിന്തുണയ്ക്കുന്ന പരിപാടിയായ യു എസ് സ്റ്റാർട്ടപ്പ് എസ്ഇടിയുവിന് (SETU) തുടക്കം കുറിച്ചു. ഈ സംരംഭം ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ യുഎസ് ആസ്ഥാനമായുള്ള നിക്ഷേപകരുമായും സ്റ്റാർട്ടപ്പ് മേഖലയിലെ പ്രമുഖ സംരംഭകരുമായും ബന്ധിപ്പിക്കുകയും ധനസഹായം, വിപണി ലഭ്യത, വാണിജ്യവൽക്കരണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ മാർഗനിർദേശവും സഹായവും നൽകുകയും ചെയ്യും.

ഇന്ത്യയിലെ സ്റ്റാർട്ട്-അപ്പുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങളിൽ ഊന്നിയുള്ള ആശയവിനിമയത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്. ബേ ഏരിയയിലെ വിജയികളായ പ്രവാസി അംഗങ്ങൾ, പ്രാരംഭ ഘട്ടത്തിലുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ആഭ്യന്തര സംയോജനത്തിനും അവയ്ക്ക് മാർഗ്ഗനിർദേശം നൽകുന്നതിനുമുള്ള വഴികൾ തേടുന്നതിൽ യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു.

 

ഇന്ത്യയിലെ സംരംഭങ്ങളിലും പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകളിലും നിക്ഷേപം നടത്താൻ തയ്യാറുള്ള യുഎസ് സംരഭകർക്ക് ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ നീക്കുന്നതിന് ആയാണ് SETU രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭമായ MAARG ന് കീഴിലുള്ള മെന്റർഷിപ്പ് പോർട്ടൽ വഴി ആവശ്യമായ പിന്തുണ നൽകും. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കുള്ള ഏകജാലക പ്രശ്നപരിഹാര പ്ലാറ്റ്ഫോമാണ് മെന്റർഷിപ്പ്, അഡൈ്വസറി, അസിസ്റ്റൻസ്, റെസിലിയൻസ്, ഗ്രോത്ത് പ്രോഗ്രാം അഥവാ MAARG. രാജ്യത്തിന്റെ ഏത് കോണിൽ നിന്നും ഒരാൾക്ക് ഉപദേഷ്ടാവിനോട് (mentor) സഹായം തേടാൻ കഴിയുന്ന വിധത്തിലാണ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. സ്റ്റാർട്ടപ്പുകളെ നയിക്കുന്നതിന് ആവശ്യമായ സഹായം ഈ പോർട്ടൽ വഴി ഉപദേഷ്ടാവ് നൽകും. MAARG-ൽ ഇന്നുവരെ, ലോകമെമ്പാടുമുള്ള 200-ലധികം മെന്റർമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
RRTN/SKY


(Release ID: 1857431) Visitor Counter : 121