റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
അപകടകരമോ ഹാനികരമോ ആയ സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കായുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണങ്ങളെക്കുറിച്ചുള്ള വിജ്ഞാപനം
Posted On:
23 AUG 2022 2:44PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഓഗസ്റ്റ് 23, 2022
ആർഗോൺ, നൈട്രജൻ, ഓക്‌സിജൻ തുടങ്ങിയ വിവിധ വാതകങ്ങളും അപകടകരമോ ഹാനികരമോ ആയ ചരക്കുകളും വഹിക്കുന്ന ദേശീയ പെർമിറ്റിന്റെ പരിധിയിൽ വരാത്ത വാഹനങ്ങൾ, വാഹന ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിക്കാത്ത കാര്യം ഉപരിതല ഗതാഗത-ദേശീയ പാത മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അതനുസരിച്ച്, 2022 ഓഗസ്റ്റ് 3-ലെ G.S.R 617(E) പ്രകാരം, 2022 സെപ്തംബർ 1-ാം തീയതിക്ക് ശേഷം നിർമ്മിക്കുന്ന N2, N3 വിഭാഗങ്ങളിലുള്ള എല്ലാ വാഹനങ്ങൾക്കും പുതിയ മോഡലുകളിൽ ഈ സംവിധാനം മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. അപകടകരമോ ഹാനികരമോ ആയ ചരക്കുകൾ വഹിക്കുന്ന നിലവിലുള്ള മോഡലുകളുടെ കാര്യത്തിൽ, AIS 140 പ്രകാരം 2023 ജനുവരി 1-ാം തീയതിക്ക് മുമ്പ് വെഹിക്കിൾ ട്രാക്കിംഗ് ഉപകരണം ഘടിപ്പിക്കണം.
ഗസറ്റ് വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക:
(Release ID: 1853888)
Visitor Counter : 144