പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കുൽദീപ് രാജ് ഗുപ്തയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 18 AUG 2022 10:28PM by PIB Thiruvananthpuram

ജമ്മു കശ്മീരിൽ നിന്നുള്ള ജനകീയ നേതാവ് ശ്രീ കുൽദീപ് രാജ് ഗുപ്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ശ്രീ കുൽദീപ് രാജ് ഗുപ്ത തന്റെ ജീവിതം ജനങ്ങളുടെ ക്ഷേമത്തിനും സാമൂഹിക ശാക്തീകരണത്തിനുമായി സമർപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

"ജമ്മു കശ്മീരിലെ ജനപ്രിയ ബിജെപി നേതാവ് കുൽദീപ് രാജ് ഗുപ്തയുടെ വിയോഗത്തിൽ അങ്ങേയറ്റം ദുഃഖമുണ്ട്. ജനങ്ങളുടെ ക്ഷേമത്തിനും സമൂഹത്തിന്റെ ശാക്തീകരണത്തിനും വേണ്ടി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. ദുഖത്തിന്റെ ഈ വേളയിൽ  അദ്ദേഹത്തിന്റെ കുടുംബത്തെയും അനുഭാവികളെയും ദൈവം അനുഗ്രഹിക്കട്ടെ.  ഓം ശാന്തി!"

***

-ND-

(रिलीज़ आईडी: 1853025) आगंतुक पटल : 204
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Tamil , Telugu , Telugu , Kannada