സാംസ്‌കാരിക മന്ത്രാലയം
ഹർ ഘർ തിരംഗ വെബ്‌സൈറ്റിൽ 6 കോടിയിലധികം തിരംഗ സെൽഫികൾ ഇതുവരെ അപ്‌ലോഡ് ചെയ്തു
प्रविष्टि तिथि:
16 AUG 2022 4:05PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഓഗസ്റ്റ് 16, 2022
മറ്റൊരു മികവാർന്ന നേട്ടം സമ്മാനിച്ച്, ഹർ ഘർ തിരംഗ വെബ്‌സൈറ്റിൽ ഇതുവരെ 6 കോടിയിലധികം തിരംഗ സെൽഫികൾ അപ്‌ലോഡ് ചെയ്തു. ഒരു ഹൈബ്രിഡ് ഫോർമാറ്റിൽ വിഭാവനം ചെയ്ത ഈ പരിപാടി വ്യക്തിഗത നിലയിൽ പതാകയുമായി ഭൗതികവും വൈകാരികവുമായ ബന്ധവും, ഈ സംരംഭത്തിനായി സൃഷ്ടിച്ച പ്രത്യേക വെബ്‌സൈറ്റിൽ (www.hargartiranga.com) ഒരു സെൽഫി അപ്‌ലോഡ് ചെയ്യുന്നതിലൂടെ ഒരു കൂട്ടായ ആഘോഷവും ദേശസ്‌നേഹത്തിന്റെ വർദ്ധനയും വിഭാവനം ചെയ്തു.
ഹർ ഘർ തിരംഗ പ്രചാരണ പരിപാടി വിജയിപ്പിക്കാൻ മുഴുവൻ ആളുകളും ഒത്തുചേർന്നുവെന്ന് പറഞ്ഞ കേന്ദ്ര സാംസ്കാരിക-വിനോദസഞ്ചാര മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി, ഇതിൽ രാജ്യത്തെ പൗരന്മാർക്ക് നന്ദി അറിയിച്ചു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആളുകളിൽ നിന്ന് ഇത്തരത്തിലുള്ള ആവേശം രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും അചഞ്ചലമായ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരംഗയ്‌ക്കൊപ്പം സെൽഫി എടുത്ത എല്ലാവരോടും ഉത്സവ ആവേശവും, ഹർ ഘർ തിരംഗ പോർട്ടലിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതും തുടരാൻ അദ്ദേഹം അഭ്യർത്ഥിച്ചു
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളുടെ സ്മരണയ്ക്കായി 2021 മാർച്ച് 12 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ച ആസാദി കാ അമൃത് മഹോത്സവ് 2023 ഓഗസ്റ്റ് 15 വരെ തുടരും. 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും 150ൽ അധികം രാജ്യങ്ങളിലും ഇതുമായി ബന്ധപ്പെട്ട് 60,000-ത്തിലധികം പരിപാടികൾ വിജയകരമായി നടന്നു. വ്യാപ്തിയുടെയും പങ്കാളിത്തത്തിന്റെയും കാര്യത്തിൽ ഇതുവരെ സംഘടിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പരിപാടികളിലൊന്നാണ് ആസാദി കാ അമൃത് മഹോത്സവ്.
RRTN/SKY
(रिलीज़ आईडी: 1852301)