ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്ജലി അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ

प्रविष्टि तिथि: 16 AUG 2022 1:11PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഓഗസ്റ്റ് 16, 2022

മുൻ പ്രധാനമന്ത്രി ഭാരത രത്‌ന അടൽ ബിഹാരി വാജ്‌പേയിയുടെ ചരമവാർഷിക ദിനത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂ ഡൽഹിയിലെ 'സദൈവ അടൽ' സ്മാരകം സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.

 

ആദരണീയനായ അടൽ ജി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും മാ ഭാരതിയുടെ മഹത്വം വീണ്ടെടുക്കുന്നതിനാണ് ചെലവഴിച്ചതെന്ന് ശ്രീ അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെയും സദ്ഭരണത്തിന്റെയും ഒരു പുതിയ യുഗം ആരംഭിച്ച അദ്ദേഹം, അതേ സമയം ഇന്ത്യയുടെ ധൈര്യവും ശക്തിയും ലോകം തിരിച്ചറിയുന്നതിൽ വലിയ പങ്കു വഹിച്ചു. അദ്ദേഹത്തിന്റെ ചരമവാർഷികമായ ഇന്ന് അദ്ദേഹത്തിന് ആദരാഞ്ജലികൾ.
 
SKY/RRTN

(रिलीज़ आईडी: 1852291) आगंतुक पटल : 236
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Punjabi , Gujarati , Tamil , Telugu , Kannada