റെയില്‍വേ മന്ത്രാലയം
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ (ആർപിഎഫ്) 9000 കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധം
Posted On:
12 AUG 2022 12:04PM by PIB Thiruvananthpuram
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ (ആർപിഎഫ്) 9000 കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് സംബന്ധിച്ച് വാസ്തവ വിരുദ്ധമായ സന്ദേശമാണ് ചില മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആർപിഎഫോ റെയിൽവേ മന്ത്രാലയമോ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലോ ഏതെങ്കിലും അച്ചടി അല്ലെങ്കിൽ ഇലക്‌ട്രോണിക് മാധ്യമങ്ങൾ വഴിയോ ഇത്തരമൊരു അറിയിപ്പ് നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു.
***
(Release ID: 1851228)
Visitor Counter : 161