ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 207.47 കോടി കവിഞ്ഞു


12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 3.96 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകള്‍

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 1,23,535

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 16,561 പേര്‍ക്ക്

രോഗമുക്തി നിരക്ക് നിലവില്‍ 98.53%

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.88%

Posted On: 12 AUG 2022 9:54AM by PIB Thiruvananthpuram

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 207.47 കോടി (2,07,47,19,034)  പിന്നിട്ടു. 2,75,59,030  സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.96  കോടി യിലധികം 3,96,83,369 കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ  കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ  ആരംഭിച്ചു.  

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,12,924
രണ്ടാം ഡോസ് 1,00,97,661
കരുതല്‍ ഡോസ് 65,14,375

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,32,582
രണ്ടാം ഡോസ് 1,76,83,199
കരുതല്‍ ഡോസ് 1,26,62,678

12-14  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 3,96,83,369
രണ്ടാം ഡോസ്  2,89,99,048

15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ്  6,14,28,819
രണ്ടാം ഡോസ്  5,16,73,887

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 55,99,69,735
രണ്ടാം ഡോസ് 51,06,69,990
കരുതല്‍ ഡോസ് 3,78,40,183

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,37,82,027
രണ്ടാം ഡോസ് 19,57,37,312
കരുതല്‍ ഡോസ്  2,34,59,356

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,75,04,891
രണ്ടാം ഡോസ്   12,23,36,345
കരുതല്‍ ഡോസ് 3,58,30,653

കരുതല്‍ ഡോസ്  11,63,07,245

ആകെ 2,07,47,19,034

രാജ്യത്ത്  നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,23,535 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.28% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.53 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,053 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,35,73,094 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്  16,561 പേര്‍ക്കാണ്.  

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,04,189 പരിശോധനകള്‍ നടത്തി. ആകെ 87.95 കോടിയിലേറെ (87,95,37,440) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്  4.88 ശതമാനമാണ്.   പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  5.44ശതമാനമാണ്. 
ND 



(Release ID: 1851134) Visitor Counter : 122