വാണിജ്യ വ്യവസായ മന്ത്രാലയം

ബൗദ്ധിക സ്വത്തവകാശ ബോധവത്ക്കരണത്തിന്റെ ഭാഗമായി 10 ലക്ഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയെന്ന ലക്ഷ്യം NIPAM കൈവരിച്ചു

Posted On: 11 AUG 2022 4:00PM by PIB Thiruvananthpuram

ബൗദ്ധിക സ്വത്തവകാശ ബോധവത്ക്കരണത്തിന്റെ ഭാഗമായി 10 ലക്ഷം വിദ്യാർത്ഥികൾക്ക് (10,05,272) ബൗദ്ധിക സ്വത്തവകാശ (IP) അവബോധവും അടിസ്ഥാന പരിശീലനവും നൽകുകയെന്ന ലക്ഷ്യം, 2022 ആഗസ്റ്റ് 15 എന്ന സമയപരിധിക്ക് മുമ്പായി 2022 ജൂലൈ 31-ന് തന്നെ ദേശീയ ബൗദ്ധിക സ്വത്തവകാശ ബോധവത്ക്കരണ ദൗത്യം അഥവാ NIPAM (National Intellectual Property Awareness Mission) കൈവരിച്ചു.

28 സംസ്ഥാനങ്ങളിലെയും 7 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 3,662 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശീലന പരിപാടികൾ നടന്നു.

"ആസാദി കാ അമൃത് മഹോത്സവ്" ആഘോഷങ്ങളുടെ ഭാഗമായി 2021 ഡിസംബർ 8 ന് ബൗദ്ധിക സ്വത്തവകാശ (IP) അവബോധവും അടിസ്ഥാന പരിശീലനവും നൽകുന്നതിനുള്ള സുപ്രധാന പരിപാടിയായ NIPAM ആരംഭിച്ചു. പദ്ധതി നടപ്പിലാക്കുന്നത്, ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസ്, ഓഫീസ് ഓഫ് കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്സ്, ഡിസൈൻസ് ആൻഡ് ട്രേഡ് മാർക്സ് (CGPDTM), വാണിജ്യ വ്യവസായ മന്ത്രാലയം ആണ്.


RRTN



(Release ID: 1850982) Visitor Counter : 284