പ്രധാനമന്ത്രിയുടെ ഓഫീസ്
വൈദ്യുതി മേഖലയുടെ നവീകരിച്ച വിതരണ മേഖല പദ്ധതിക്ക് തുടക്കം കുറിക്കുന്ന ചരിത്രപരമായ ഒരു സംരംഭം പ്രധാനമന്ത്രി ജൂലൈ 30 ന് ഉദ്ഘാടനം ചെയ്യും
പദ്ധതിയുടെ അഞ്ച് വര്‍ഷത്തെ അടങ്കല്‍: 3 ലക്ഷം കോടിയിലധികം ഡിസ്‌കോമുകളുടെയും വൈദ്യുതി വകുപ്പുകളുടെയും പ്രവര്‍ത്തനക്ഷമതയും സാമ്പത്തിക സുസ്ഥിരതയും മെച്ചപ്പെടുത്താന്‍ പദ്ധതി ലക്ഷ്യമിടുന്നു
ഉജ്ജ്വൽ ഭാരത് ഉജ്ജ്വല് ഭവിഷ്യ-ഉര്‍ജ്ജം എന്നതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്ന മഹത്തായ സമാപനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും
എന്‍.ടി.പി.സിയുടെ 5200 കോടിയിലധികം രൂപചെലവുവരുന്ന ഹരിത ഊര്‍ജ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും
ദേശീയ സൗരോര്‍ജ്ജ പുരപ്പുറ (സോളാര്‍ റൂഫ്‌ടോപ്പ്) പോര്‍ട്ടലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Posted On:
29 JUL 2022 2:18PM by PIB Thiruvananthpuram
'ഉജ്വല്‍ ഭാരത് ഉജ്ജ്വല് ഭവിഷ്യ- പവര്‍ (@) 2047 ന്റെ പരിപൂര്‍ണ്ണത കുറിയ്ക്കുന്ന മഹത്തായ സമാപനത്തില്‍ ജൂലൈ 30 ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. പരിപാടിയില്‍ നവീകരിച്ച വിതരണ മേഖല പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. എന്‍.ടി.പി.സി (നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷന്‍) യുടെ വിവിധ ഹരിത ഊര്‍ജ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. ദേശീയ സോളാര്‍ റൂഫ്‌ടോപ്പ് (ദേശീയ പുരപ്പുറ സൗരോര്‍ജ്ജ) പോര്‍ട്ടലും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വൈദ്യുതി മേഖലയില്‍ മാര്‍ഗ്ഗദീപമാകുന്ന നിരവധി സംരംഭങ്ങള്‍ കൈക്കൊണ്ടു. ഈ പരിഷ്‌കാരങ്ങള്‍ എല്ലാവര്‍ക്കും താങ്ങാനാവുന്ന വൈദ്യുതി ലഭ്യമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഈ മേഖലയെ മാറ്റിമറിച്ചു. നേരത്തെ വൈദ്യുതി ലഭ്യമല്ലാതിരുന്ന 18,000 ഗ്രാമങ്ങളില്‍ വൈദ്യുതീകരണം നടത്തിയത് ഏറ്റവും ഒടുവിലെ വ്യക്തിയില്‍പോലും വ്യാപനം ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഡിസ്‌കോമുകളുടെയും ((വെദ്യുതിവിതരണ കമ്പനികള്‍) വൈദ്യുതി വകുപ്പുകളുടെയും പ്രവര്‍ത്തനക്ഷമതയും സാമ്പത്തിക സുസ്ഥിരതയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ഉദ്യമമായ ഊര്‍ജ മന്ത്രാലയത്തിന്റെ നവീകരിച്ച വിതരണ മേഖലാ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെയുള്ള അഞ്ച് വര്‍ഷത്തിത്തേയ്ക്ക് 3 ലക്ഷം കോടി രൂപയുടെ അടങ്കലാണ് പദ്ധതിക്കുള്ളത്. എറ്റവും അവസാനത്തെ ഉപഭോക്താവിന് പോലും വിതരണത്തിന്റെ വിശ്വാസ്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള വിതരണ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനും ശക്തിപ്പെടുത്തലിനും ഡിസ്‌കോമുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. . എല്ലാ സംസ്ഥാന-മേഖലാ ഡിസ്‌കോമുകളുടെയും വൈദ്യുതി വകുപ്പുകളുടെയും സാമ്പത്തിക സുസ്ഥിരതയും. പ്രവര്‍ത്തന കാര്യക്ഷമതയും 2024-25 ഓടെ മെച്ചപ്പെടുത്തി എ.ടി.ആന്റ് സി (മൊത്തത്തിലുള്ള സാമ്പത്തിക സാങ്കേതിക) നഷ്ടം 12-15% തലത്തില്‍ എത്തിക്കാനും, എ.്.സി.എസ്-എ.ആര്‍. ആര്‍ (വിതരണത്തിന്റെ ശരാശരി ചെലവ് - ലഭിക്കുന്ന ശരാശരി വരുമാനവും) തമ്മിലുള്ള വിടവ് പൂജ്യമായി കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
പരിപാടിയില്‍, 5200 കോടിയിലധികം രൂപ ചെലവുള്ള എന്‍.ടി.പി.സിയുടെ വിവിധ ഹരിത ഊര്‍ജ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. തെലങ്കാനയില്‍ 100 മെഗാവാട്ടിന്റെ രാമഗുണ്ടം ഫ്‌ളോട്ടിംഗ് സോളാര്‍ (ഒഴുകുന്ന സൗരോര്‍ജ്ജ)പദ്ധതിയും കേരളത്തിലെ 92 മെഗാവാട്ടിന്റെ കായംകുളം ഫ്‌ളോട്ടിംഗ് സോളാര്‍ (ഒഴുകുന്ന സൗരോര്‍ജ്ജ) പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാജസ്ഥാനില്‍ 735 മെഗാവാട്ടിന്റെ നോഖ് സൗരോര്‍ജ്ജ പദ്ധതി, ലേയിലും ഹരിത ഹൈഡ്രജന്‍ ചലനാത്മകത (ഗ്രീന്‍ ഹൈഡ്രജന്‍ മൊബിലിറ്റി) പദ്ധതി, ഗുജറാത്തില്‍ കവാസില്‍ പ്രകൃതി വാതകത്തിനൊപ്പം ഹരിത ഹൈഡ്രജന്‍ മിശ്രണം പദ്ധതി എന്നിവയുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് സൗരോര്‍ജ്ജ പി.വി പദ്ധതിയാണ് രാമഗുണ്ടത്തെ 4.5 ലക്ഷം 'മെയ്ഡ് ഇന്‍ ഇന്ത്യ' സൗരോര്‍ജ്ജ പി.വി (ഫോട്ടോവോളറ്റൈല്‍) മൊഡ്യൂളുകളുള്ള പദ്ധതി. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന 3 ലക്ഷം മെയ്ഡ് ഇന്‍ ഇന്ത്യ സോളാര്‍ പി.വി പാനലുകള്‍ അടങ്ങുന്ന കായംകുളത്തേതാണ് രണ്ടാമത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് സോളാര്‍ പിവി പദ്ധതി.
രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ നോഖിലെ 735 മെഗാവാട്ട് സോളാര്‍ പി.വി പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര ഉള്ളടക്ക ആവശ്യകത അടിസ്ഥാനമാക്കി ഒരൊറ്റ സ്ഥലത്ത് 1000 മെഗാവാട്ട് പവര്‍ ഉള്ള ട്രാക്കര്‍ സംവിധാനത്തോടുകൂടിയ ഉയര്‍ന്ന വാട്ടേജ് ഗുണഭോക്തൃ പി.വി മൊഡ്യൂള്‍ സംവിധാനമുള്ള സൗരോര്‍ജ്ജ പദ്ധതി. ലഡാക്കിലെ ലേയിലെ ഗ്രീന്‍ ഹൈഡ്രജന്‍ മൊബിലിറ്റി (ഹരിത ഹൈഡ്രജന്‍ ചലനക്ഷമത) പദ്ധതി ലേയിലും പരിസരത്തും അഞ്ച് ഇന്ധനസെല്‍ ബസുകള്‍ ഓടിക്കാന്‍ ലക്ഷ്യമിടുന്ന ഒരു പൈലറ്റ് പദ്ധതിയാണ്. ഇന്ത്യയില്‍ പൊതു ഉപയോഗത്തിനായി ഇന്ധനസെല്‍ ഇലക്ര്ടിക് വാഹനങ്ങളുടെ ആദ്യ വിന്യാസമാണ് ഈ പരീക്ഷണ പദ്ധതി. എന്‍.ടി.പി.സി കവാസ് ടൗണ്‍ഷിപ്പിലെ ഗ്രീന്‍ ഹൈഡ്രജന്‍ ബ്ലെന്‍ഡിംഗ് (ഹരിത ഹൈഡ്രജന്‍ മിശ്രണം) പൈലറ്റ് പ്രോജക്ട് പ്രകൃതിവാതകത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ബ്ലെന്‍ഡിംഗ് പ്രോജക്ട് ആയിരിക്കും.
റൂഫ്‌ടോപ്പ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പ്രക്രിയയിലെ അപേക്ഷ രജിസ്‌ട്രേഷന്‍ മുതല്‍ പ്ലാന്റിന്റെ സ്ഥാപനത്തിനും പരിശോധനയ്ക്കും ശേഷം റസിഡന്‍ഷ്യല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ സബ്‌സിഡി ലഭിക്കുന്നതുവരെയുള്ള എല്ലാ ഓണ്‍ലൈന്‍ പിന്തുടരല്‍ പ്രാപ്തമാക്കുന്ന ദേശീയ സോളാര്‍ റൂഫ്‌ടോപ്പ് പോര്‍ട്ടലും (ദേശീയ പുരപ്പുറ സൗരോര്‍ജ്ജ പോര്‍ട്ടല്‍) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും,
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജൂലൈ 25 മുതല്‍ 30 വരെ ഉജ്വല്‍ ഭാരത് ഉജ്ജ്വല് ഭവിഷ്യ - പവര്‍ അറ്റ് 2047 നടക്കുന്നുവരികയാണ്. രാജ്യത്തുടനീളം സംഘടിപ്പിക്കപ്പെട്ട ഇത് കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ വൈദ്യുതി മേഖലയില്‍ കൈവരിച്ച പരിവര്‍ത്തനമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഗവണ്‍മെന്റിന്റെ വിവിധ ഊര്‍ജ്ജ സംബന്ധിയായ മുന്‍കൈകളിലും പദ്ധതികളിലും പരിപാടികളിലും തങ്ങളുടെ അവബോധവും പങ്കാളിത്തവും മെച്ചപ്പെടുത്തി പൗരന്മാരെ ശാക്തീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
--ND--
(Release ID: 1846242)
Visitor Counter : 199
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu