ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മഞ്ഞപ്പിത്ത രോഗത്തെ സംബന്ധിച്ച് പാർലമെന്റംഗങ്ങൾക്ക്  ബോധവത്കരണം 

Posted On: 28 JUL 2022 1:25PM by PIB Thiruvananthpuram



ന്യൂഡൽഹി : ജൂലൈ 28, 2022

2022ലെ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് പാർലമെന്റംഗങ്ങളെ മഞ്ഞപ്പിത്ത രോഗത്തെ കുറിച്ച് ബോധവൽക്കരിക്കാൻ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർളയും ചേർന്ന്   ഒരു പരിപാടിക്ക് നേതൃത്വം നൽകി.  . കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ സദസ്സിനെ അഭിസംബോധന ചെയ്തു.

 "ഹെപ്പറ്റൈറ്റിസ് പരിചരണം നിങ്ങളിലേക്ക് എത്തിക്കുക" എന്നതാണ് ഈ വർഷത്തെ പ്രമേയം. ഇന്ത്യൻ പാർലമെന്റും  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ & ബൈലിയറി സയൻസസും സംയുക്തമായി പാർലമെന്ററി റിസർച്ച് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസീസിലാണ്  (PRIDE) പരിപാടി സംഘടിപ്പിച്ചത്.

ഹെപ്പറ്റൈറ്റിസ് വിഷയത്തിൽ ഉപരാഷ്ട്രപതി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുകയും ഹെപ്പറ്റൈറ്റിസ് രഹിത ഇന്ത്യക്കായി എല്ലാ പാർലമെന്റംഗങ്ങളും തങ്ങളുടെ നിയോജകമണ്ഡലങ്ങളിൽ പ്രവർത്തിക്കാനും കൂടുതൽ കാര്യക്ഷമമാകും  വിധം പ്രാദേശിക ഭാഷകളിൽ സന്ദേശം പ്രചരിപ്പിക്കാനും ആഹ്വാനം ചെയ്തു.

മഞ്ഞപ്പിത്തത്തിനെതിരെ  കൂട്ടായ പ്രവർത്തനത്തിന് ആഹ്വാനം ചെയ്ത ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള, തങ്ങളുടെ നിയോജകമണ്ഡലങ്ങളിൽ ഹെപ്പറ്റൈറ്റിസ് രോഗികളെ തിരിച്ചറിയുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചികിത്സയ്ക്കിടെയും ശേഷവും രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞു.

മഞ്ഞപിത്തം യഥാസമയം ചികിത്സിക്കുന്നതിന് നേരത്തേ തന്നെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം കേന്ദ്ര ആരോഗ്യമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ എടുത്തുപറഞ്ഞു.

ഒരു വർഷത്തിൽ എച്ച്‌ഐവി ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഒരു ദിവസം ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം എന്ന് ഡോ മാണ്ഡവ്യ എടുത്തുപറഞ്ഞു. ലോകത്ത് ഒരു ദിവസം ഏകദേശം 4000 പേർ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിക്കുന്നു. ഇന്ത്യയിൽ ഏകദേശം 40 ദശലക്ഷം ആളുകൾ ഹെപ്പറ്റൈറ്റിസ് ബി, സി ബാധിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെപ്പറ്റൈറ്റിസ് വിമുക്ത ഇന്ത്യ ഉറപ്പാക്കാൻ പൗരന്മാരെയും ജന സമൂഹങ്ങളെയും ആവേശഭരിതരാക്കാനും പ്രവർത്തനനിരതരാക്കാനും ലോഗ് ഭാഗിദാരി (ജന പങ്കാളിത്തം) പരമാവധി ഉപ്രയോജനപ്പെടുത്താൻ ഡോ. മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളെ ഉദ്‌ബോധിപ്പിച്ചു. പ്രതിരോധം, പരിശോധന, ചികിത്സ എന്നീ ത്രിതല സമീപനം സ്വീകരിച്ച് ഹെപ്പറ്റൈറ്റിസ് നിർമാർജനം ചെയ്യുന്നതിനും ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനും,   ദൗത്യ മാതൃകയിൽ  എല്ലാവരും പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

 
 
IE/SKY

(Release ID: 1845867) Visitor Counter : 172