ആഭ്യന്തരകാര്യ മന്ത്രാലയം
രാഷ്ട്രീയ പുരസ്കാർ പോർട്ടൽ ആരംഭിച്ചു
Posted On:
27 JUL 2022 1:12PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 27, 2022
ഇന്ത്യ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/ഏജൻസികൾ എന്നിവ നൽകുന്ന പുരസ്‌കാരങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നതിനായി ഒരു പൊതുവായ രാഷ്ട്രീയ പുരസ്കാർ പോർട്ടൽ (https://awards.gov.in) ഗവണ്മെന്റ് വികസിപ്പിച്ചിട്ടുണ്ട്. ഈ പോർട്ടലിലൂടെ എല്ലാ പൗരന്മാർക്കും/സംഘടനകൾക്കും, വ്യക്തികളെയും/സംഘടനകളെയും ഇന്ത്യ ഗവൺമെന്റിന്റെ വിവിധ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യാൻ കഴിയും.
ഇപ്പോൾ നാമനിർദേശം/ശുപാർശ നൽകാൻ സാധിക്കുന്ന അവാർഡുകൾ ഇവയാണ്:
i. പദ്മ പുരസ്‌കാരങ്ങൾ - അവസാന തീയതി - 15/09/2022
ii. കൗശല്ല്യാചാര്യ പുരസ്‌കാരങ്ങൾ - അവസാന തീയതി - 30/07/2022
iii. മുതിർന്ന പൗരന്മാർക്കുള്ള ദേശിയ പുരസ്‌കാരം - വയോ ശ്രേഷ്ട്ടാ സമ്മാൻ - അവസാന തീയതി - 18/08/2022
iv. വ്യക്തിഗത മികവിനുള്ള ദേശിയ പുരസ്‌കാരം 2021 - അവസാന തീയതി - 28/08/2022
v. വ്യക്തിഗത മികവിനുള്ള ദേശിയ പുരസ്‌കാരം 2022 - അവസാന തീയതി - 28/08/2022
vi. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള ദേശിയ പുരസ്‌കാരങ്ങൾ 2021 - അവസാന തീയതി - 28/08/2022
vii. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള ദേശിയ പുരസ്‌കാരങ്ങൾ 2022 - അവസാന തീയതി - 28/08/2022
viii. ദേശിയ CSR പുരസ്‌കാരങ്ങൾ - അവസാന തീയതി - 31/07/2022
ix. നാരി ശക്തി പുരസ്‌കാരം - അവസാന തീയതി - 31/10/2022
x. സുഭാഷ് ചന്ദ്ര ബോസ് ആപധ പ്രബന്ധൻ പുരസ്‌കാരം - അവസാന തീയതി - 31/08/2022
xi. ഇ-ഗവേണൻസിനുള്ള പുരസ്‌കാരങ്ങൾ - അവസാന തീയതി - 31/07/2022
xii. സർദാർ പട്ടേൽ ദേശിയ ഏകതാ പുരസ്‍കാരം - അവസാന തീയതി - 31/07/2022
xiii. മദ്യപാനവും ലഹരിവസ്തുക്കളുടെ ദുരുപയോഗവും തടയുന്നതിനുള്ള മികച്ച സേവനങ്ങൾക്കുള്ള ദേശിയ പുരസ്‌കാരങ്ങൾ - അവസാന തീയതി - 30/07/2022
xiv. ജീവൻ രക്ഷ പദക് - അവസാന തീയതി - 30/09/2022
വിശദ വിവരങ്ങൾക്കും നാമനിർദ്ദേശം നൽകുന്നതിനും, രാഷ്ട്രീയ പുരസ്കാർ പോർട്ടൽ (https://awards.gov.in) സന്ദർശിക്കുക.
***************************************
(Release ID: 1845442)
Visitor Counter : 204