പ്രധാനമന്ത്രിയുടെ ഓഫീസ്
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ പതിപ്പിച്ച ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
പാര്‍ലമെന്റ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു
Posted On:
11 JUL 2022 2:32PM by PIB Thiruvananthpuram
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ പതിപ്പിച്ച ദേശീയ ചിഹ്നം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്തു.
പ്രധാനമന്ത്രിയുടെ ട്വീറ്റ്:
“ഇന്നു രാവിലെ, പുതിയ പാര്‍ലമെന്റിന്റെ മേല്‍ക്കൂരയില്‍ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു.”
പുതിയ പാര്‍ലമെന്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്തു.
“പാര്‍ലമെന്റ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി സംസാരിക്കാന്‍ എനിക്കു സാധിച്ചു. അവരുടെ പ്രയത്നങ്ങളില്‍ നാം അഭിമാനിക്കുന്നു. നമ്മുടെ രാജ്യത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍ക്കപ്പെടും.”
വെങ്കലംകൊണ്ടു നിര്‍മിച്ച ദേശീയ ചിഹ്നത്തിന് ആകെ 9500 കിലോ ഭാരവും 6.5 മീറ്റര്‍ ഉയരവുമുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മധ്യത്തായുള്ള വിശ്രമകേന്ദ്രത്തിന്റെ മുകളിലായാണ് ഇതു സ്ഥാപിച്ചിട്ടുള്ളത്. ഇതിനു താങ്ങായി 6500 കിലോ വരുന്ന ഉരുക്കുചട്ടക്കൂടും നിര്‍മിച്ചിട്ടുണ്ട്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ ദേശീയ ചിഹ്നം പതിപ്പിക്കുന്നതിനുള്ള രേഖാചിത്രവും മറ്റു പ്രക്രിയകളും ക്ലേ മോഡലിങ്/കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് മുതല്‍ വെങ്കലംകൊണ്ടു വാര്‍ക്കുന്നതും മിനുക്കുപണിയുംവരെയുള്ള എട്ടു വ്യത്യസ്തഘട്ടങ്ങളിലൂടെയാണു കടന്നുപോയത്.
The Prime Minister also interacted with the Shramjeevis involved in the work of the new Parliament.
“I had a wonderful interaction with the Shramjeevis who have been involved in the making of the Parliament. We are proud of their efforts and will always remember their contribution to our nation.”
-ND-
(Release ID: 1840745)
Visitor Counter : 248
Read this release in:
Bengali
,
Punjabi
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada