പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി സാമ്പത്തിക വിദഗ്ധൻ നിക്കോളാസ് സ്റ്റേണുമായി കൂടിക്കാഴ്ച നടത്തി

Posted On: 09 JUL 2022 8:11PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസർ ലോർഡ് നിക്കോളാസ് സ്റ്റേണുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

നിക്കോളാസ് സ്റ്റേൺ പ്രഭുവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ലോർഡ് നിക്കോളാസ് സ്റ്റേണിനെ കാണാനും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനും സാധിച്ചതിൽ സന്തോഷമുണ്ട്. പരിസ്ഥിതിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും നയപരമായ വിഷയങ്ങളിൽ സൂക്ഷ്മമായ ധാരണയും പ്രശംസനീയമാണ്. ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുള്ള അദ്ദേഹം 130 കോടി ഇന്ത്യക്കാരുടെ കഴിവുകളിൽ വിശ്വസിക്കുന്നു."

--ND--

 

Happy to have met @lordstern1 and discuss diverse issues. His passion towards the environment and nuanced understanding of policy related issues is admirable. He is also optimistic about India and believes in the skills of 130 crore Indians. https://t.co/94fYxim8xa

— Narendra Modi (@narendramodi) July 9, 2022


(Release ID: 1840470) Visitor Counter : 100