പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മണിപ്പൂരിലെ മണ്ണിടിച്ചിലിനെ തുടർന്നുള്ള സ്ഥിതിഗതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു; കേന്ദ്രത്തിൽ നിന്നുള്ള എല്ലാ സഹായവും ഉറപ്പ് നൽകി

Posted On: 30 JUN 2022 3:53PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് മണിപ്പൂർ മുഖ്യമന്ത്രി ശ്രീ എൻ. ബിരേൻ സിങ്ങുമായി സംസാരിച്ചു. സംസ്ഥാനത്ത് ഉണ്ടായ ദുരന്തത്തെ തുടർന്നുള്ള സ്ഥിതിഗതികൾ അവലോകനം  ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"മണിപ്പൂർ മുഖ്യമന്ത്രി ശ്രീ ബിരേൻസിംഗ് ജിയുമായി സംസാരിച്ചൂ.  മണ്ണിടിച്ചിൽ ദുരന്തത്തെ  തുടർന്നുള്ള സ്ഥിതിഗതികൾ അവലോകനം  ചെയ്തു. കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകി. ദുരിതബാധിതരായ എല്ലാവരുടെയും സുരക്ഷയ്ക്കായി ഞാൻ പ്രാർത്ഥിക്കുന്നു.

എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ"

*****************

-ND-

(Release ID: 1838251) Visitor Counter : 103