ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 197.61  കോടി കടന്നു

Posted On: 30 JUN 2022 9:43AM by PIB Thiruvananthpuram

 


 
ന്യൂ ഡൽഹി: ജൂൺ 30 , 2022  

 

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 197.61 കോടി (1,97,61,91 ,554 ) കടന്നു. 2,57 ,19 ,005  സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.



12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതൽ ആരംഭിച്ചു. ഇതുവരെ 3.66  കോടിയിൽ കൂടുതൽ (3,66 ,66,548 ) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു.

18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.

 

നിലവിൽ ചികിത്സയിലുള്ളത് 1 ,04 ,555  പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.24  ശതമാനമാണ്.
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 ,827  പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,28 ,22,493  ആയി. ദേശീയ രോഗമുക്തി നിരക്ക് 98.55 %.



കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 18 ,819  പേർക്കാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 4,52,430  പരിശോധനകൾ നടത്തി. 86.23 കോടിയിൽ അധികം (86,23,75 ,489 ) പരിശോധനകളാണ് ഇതുവരെ നടത്തിയത്.  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 3.72 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്4 .16  ശതമാനമാണ്.

IE



(Release ID: 1838154) Visitor Counter : 124