വാണിജ്യ വ്യവസായ മന്ത്രാലയം
ബിസിനസ് പരിഷ്‌കരണ പ്രവർത്തന പദ്ധതി റിപ്പോർട്ട്(BRAP) വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിൽ ധനമന്ത്രി ശ്രീമതി.നിർമ്മല സീതാരാമൻ നാളെ പുറത്തിറക്കും.
Posted On:
29 JUN 2022 2:58PM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂൺ 29,2022
ബിസിനസ് പരിഷ്‌കരണ പ്രവർത്തന പദ്ധതി (BRAP 2020) നടപ്പിലാക്കുന്നത് ആധാരമാക്കി സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും വിലയിരുത്തുന്ന BRAP റിപ്പോർട്ട്, വാണിജ്യ-വ്യവസായ ഭക്ഷ്യ പൊതുവിതരണ ടെക്‌സ്‌റ്റൈൽസ് മന്ത്രി ശ്രീ പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിൽ 2022 ജൂൺ 30 വ്യാഴാഴ്ച ന്യൂഡൽഹിയിൽ ധനമന്ത്രി ശ്രീമതിനിർമ്മല സീതാരാമൻ പ്രകാശനം ചെയ്യും.
BRAP 2020-ൽ 301 പരിഷ്കരണ ബിന്ദുക്കൾ ഉൾപ്പെടുന്നു.വിവരങ്ങങ്ങളുടെ ലഭ്യത , ഏകജാലക സംവിധാനം, തൊഴിൽ, പരിസ്ഥിതി, മേഖലാ പരിഷ്കാരങ്ങൾ, ഒരു സാധാരണ ബിസിനസ് പ്രക്രിയയിലുടനീളം വ്യാപിച്ചുകിടക്കുന്ന മറ്റ് പരിഷ്കാരങ്ങൾ എന്നിങ്ങനെ 15 ബിസിനസ് നിയന്ത്രണ മേഖലകൾ പരിഷ്കരണ ബിന്ദുക്കളിൽ ഉൾപ്പെടുന്നു.
BRAP 2020-ൽ ആദ്യമായി മേഖലാ പരിഷ്‌കാരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ വ്യാപാര ലൈസൻസ്, ആരോഗ്യ സംരക്ഷണം, ലീഗൽ മെട്രോളജി, സിനിമാ ഹാളുകൾ, ഹോസ്പിറ്റാലിറ്റി, ഫയർ NOC, ടെലികോം, സിനിമാ ഷൂട്ടിംഗ്, വിനോദ സഞ്ചാരം എന്നിങ്ങനെ 9 മേഖലകളിലായി 72 പരിഷ്‌കാരങ്ങൾ വിഭാവനം ചെയ്യുന്നു.
വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT), 2014 മുതൽ, രാജ്യത്തുടനീളം ഒരു നിക്ഷേപ-സൗഹൃദ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ബിസിനസ് പരിഷ്‌കാരങ്ങൾക്കായിബിസിനസ് പരിഷ്‌കരണ പ്രവർത്തന പദ്ധതി (BRAP) റിപ്പോർട്ട് പുറത്തിറക്കി വരുന്നു. സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുടെ മൂല്യനിർണ്ണയത്തിന്റെ 4 പതിപ്പുകൾ ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്. 2020 ലെ മൂല്യനിർണ്ണയ പതിപ്പാണ് ഏറ്റവും പുതിയത്.
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നടപ്പിലാക്കിയ പരിഷ്‌കാരങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് പ്രതികരണങ്ങൾ സ്വീകരിക്കുന്ന ഒരു ഫീഡ്‌ബാക്ക് അധിഷ്ഠിത സംവിധാനം DPIIT ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും വിലയിരുത്തുന്നത് അതത് സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ യഥാർത്ഥ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയാണ്.
ബിസിനസ് സൗഹൃദ പദ്ധതിയുടെ (Ease of Doing Business program) സ്ഥാപന വത്കൃത സംവിധാനമാണ് DPIIT. ബിസിനസ്സ് നിയന്ത്രണ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി DPIIT സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയുംഭരണകൂടങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുകയും തടസ്സങ്ങൾ മറികടക്കുന്നതിനുള്ള യോജിച്ച സമീപനം സ്വീകരിക്കുകയും ചെയ്യുന്നു.
IE/SKY
(Release ID: 1838029)
Visitor Counter : 151