സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
ജൂൺ 29 സ്റ്റാറ്റിസ്റ്റിക്‌സ് ദിനമായി ആഘോഷിക്കുന്നു.
Posted On:
28 JUN 2022 11:39AM by PIB Thiruvananthpuram
ന്യൂ ഡൽഹി :ജൂൺ 28 ,2022
അന്തരിച്ച പ്രൊഫസർ പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനം പ്രമാണിച്ച് 2007 മുതൽ എല്ലാ വർഷവും ജൂൺ 29-ന് ഇന്ത്യാ ഗവൺമെന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ദിനമായി ആഘോഷിച്ചു വരുന്നു. 2022 ലെ സ്റ്റാറ്റിസ്റ്റിക്‌സ് ദിനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയം 'ഡാറ്റ ,സുസ്ഥിര വികസനത്തിനായി ' എന്നതാണ്. , ഗവൺമെന്റിന്റെ സംരംഭമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ (AKAM) ഭാഗമായി 2022 ജൂൺ 27 മുതൽ 2022 ജൂലൈ 3 വരെ മന്ത്രാലയത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘാഷങ്ങളാണ് സ്റ്റാറ്റിസ്റ്റിക്‌സ് ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിട്ടുള്ളത്
2022 ജൂൺ 29-ന് ന്യൂ ഡൽഹിയിലെ NDMC കൺവെൻഷൻ സെന്ററിൽ ഹൈബ്രിഡ് മോഡിലുള്ള (ഫിസിക്കൽ-കം-വെർച്വൽ) ചടങ്ങായിട്ടാണ് പരിപാടി നടക്കുന്നത് . , സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ സഹ മന്ത്രിറാവു ഇന്ദർജിത് സിംഗ്, ആസൂത്രണ , കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ സഹമന്ത്രി എന്നിവർ പരിപാടിയുടെ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും. കേന്ദ്ര/സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, അന്താരാഷ്‌ട്ര രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പരിപാടിയുടെ വെബ്-കാസ്റ്റ്/ലൈവ് സ്ട്രീം നടത്താനും ഉദ്ദേശിക്കുന്നുണ്ട് .
(Release ID: 1837632)
Visitor Counter : 214