പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്ത് മുൻ മന്ത്രി ശ്രീ ഭാഗുഭായ് പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം

Posted On: 26 JUN 2022 2:10PM by PIB Thiruvananthpuram

ഗുജറാത്ത് മുൻ മന്ത്രി ശ്രീ ഭാഗുഭായ് പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പൊതുസേവനരംഗത്ത് ശ്രീ പട്ടേലിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഗുജറാത്ത്  മുൻ മന്ത്രി ശ്രീ ഭാഗുഭായ് പട്ടേലിന്റെ വിയോഗത്തിൽ ഞങ്ങൾ ദുഃഖിതരാണ്. പൊതുസേവനരംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മശാന്തിയ്ക്കും,  കുടുംബത്തിന്റെ സാന്ത്വനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു ...... . ഓം ശാന്തി."

ND
****



(Release ID: 1837112) Visitor Counter : 128