രാജ്യരക്ഷാ മന്ത്രാലയം

അഗ്നിപഥ് പദ്ധതിക്ക് ഇളവ് നൽകിയത് യുവാക്കളോടുള്ള ഗവണ്മെന്റിന്റെ കരുതലിനെ സൂചിപ്പിക്കുന്നു: പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്

Posted On: 17 JUN 2022 2:19PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂൺ 17, 2022

 
രാജ്യത്തെ യുവാക്കൾക്ക് സായുധ സേനയിൽ ചേരാനും അവരുടെ മാതൃരാജ്യത്തെ സേവിക്കാനുമുള്ള സുവർണാവസരമാണ് അഗ്നിപഥ് പദ്ധതിയെന്ന് പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഇന്ന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടപടികൾ നടക്കാത്തതിനാൽ നിരവധി യുവാക്കൾക്ക് സായുധ സേനയിൽ ചേരാൻ അവസരം ലഭിച്ചിട്ടില്ലെന്ന് ജമ്മു കശ്മീരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ ശ്രീ രാജ്‌നാഥ് സിംഗ് പ്രസ്താവനയിൽ പറഞ്ഞു. യുവാക്കളുടെ ഭാവി കണക്കിലെടുത്ത്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം  2022 ലെ റിക്രൂട്ട്‌മെന്റ് പരിപാടിയിൽ "അഗ്നിവീർ"-കളുടെ റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി 21 വയസ്സിൽ നിന്ന് 23 വയസ്സായി ഉയർത്തിയതായി ശ്രീ രാജ്‌നാഥ് സിംഗ് പ്രസ്താവിച്ചു.


ഗവൺമെന്റിന് നമ്മുടെ യുവാക്കളുടെ മേൽ കരുതൽ ഉണ്ടെന്നാണ് പ്രായപരിധിയിലെ ഇളവ് സൂചിപ്പിക്കുന്നത്. സൈനിക കാര്യ വകുപ്പ്, പ്രതിരോധ സേവന മന്ത്രാലയം, എന്നിവ റിക്രൂട്ട്‌മെന്റ് നടപടികൾ എത്രയും വേഗം ആരംഭിക്കാൻ പ്രതിജ്ഞാബദ്ധമാണ്. അഗ്നിപഥിലൂടെ സായുധ സേനയിൽ ചേരാനും രാജ്യത്തെ സേവിക്കാനും അദ്ദേഹം യുവാക്കളെ ക്ഷണിച്ചു.



(Release ID: 1834844) Visitor Counter : 177