ആഭ്യന്തരകാര്യ മന്ത്രാലയം

അഗ്നിപഥ്‌ യോജന പ്രവേശത്തിന്റെ പ്രായപരിധി വർധിപ്പിച്ച പ്രധാന മന്ത്രിയെ ,ആഭ്യന്തര മന്ത്രി നന്ദി അറിയിച്ചു.

Posted On: 17 JUN 2022 1:17PM by PIB Thiruvananthpuram

ന്യൂ ഡെൽഹി : ജൂൺ 17 ,2022

 

അഗ്നിപഥ് യോജന'യുടെ ആദ്യ വർഷത്തിൽ രണ്ട് വർഷത്തെ ഇളവ് നൽകി പരമാവധി പ്രവേശന പ്രായം 21 വയസ്സിൽ നിന്ന് 23 ആക്കി ഉയർത്താനുള്ള അനുഭാവപൂർണമായ തീരുമാനമെടുത്തതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ നന്ദി അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന  കോവിഡ് -19 മഹാമാരി  കരസേനയിലെ റിക്രൂട്ട്‌മെന്റ് പ്രക്രിയയെ ബാധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി തന്റെ ട്വീറ്റർ സന്ദേശത്തിൽ  പറഞ്ഞു.അതുകൊണ്ട് തന്നെ വലിയൊരു വിഭാഗം യുവാക്കൾക്ക് ഈ തീരുമാനം പ്രയോജനകരമാവുമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു



(Release ID: 1834809) Visitor Counter : 106