ധനകാര്യ മന്ത്രാലയം

അഗ്നിവീരന്മാരെ പിന്തുണയ്ക്കുന്നതിനുള്ള വഴികൾ തേടുന്നതിനായി പൊതുമേഖലാ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി DFS യോഗം ചേർന്നു

Posted On: 16 JUN 2022 5:19PM by PIB Thiruvananthpuram
സേവന കാലാവധി പൂർത്തിയാക്കുന്ന 'അഗ്നിവീരന്മാരെ' ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മുഖേന പിന്തുണയ്ക്കുന്നതിനുള്ള വഴികൾ തേടുന്നതിനായി, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി (DFS) പൊതുമേഖലാ ബാങ്കുകളുടെയും (PSBs) പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെയും (PSICs) ധനകാര്യ സ്ഥാപനങ്ങളുടെയും (FIs) മേധാവിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. അഗ്നിപഥ് പദ്ധതിയുടെ സുപ്രധാന വശങ്ങളെക്കുറിച്ച് സൈനിക കാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു.

'അഗ്നിവീരന്മാരുടെ' വിദ്യാഭ്യാസ യോഗ്യതകളും വൈദഗ്ധ്യവും അടിസ്ഥാനമാക്കി അനുയോജ്യമായ ആനുകൂല്യങ്ങൾ / ഇളവുകൾ മുതലായവയിലൂടെ ലഭ്യമാക്കാവുന്ന തൊഴിലവസരങ്ങൾ സംബന്ധിച്ച് വിശദമായ പരിശോധന PSB-കളും PSIC-കളും FI-കളും നടത്തുമെന്ന് യോഗത്തിൽ തീരുമാനിച്ചു.

നൈപുണ്യ നവീകരണം, വിദ്യാഭ്യാസം, ബിസിനസ് സംരംഭങ്ങൾ സ്ഥാപിക്കൽ, സ്വയംതൊഴിൽ എന്നിവയ്ക്ക് അനുഗുണമായ വായ്പാ സൗകര്യങ്ങൾ ഒരുക്കി 'അഗ്നിവീരന്മാരെ' പിന്തുണയ്ക്കുന്നതിനുള്ള സാധ്യതകൾ ആരായാനും ബാങ്കുകൾ തീരുമാനിച്ചു. മുദ്ര, സ്റ്റാൻഡ് അപ്പ് ഇന്ത്യ തുടങ്ങിയ നിലവിലുള്ള  ഗവണ്മെന്റ് പദ്ധതികൾ മുഖേന 'അഗ്നിവീരന്മാർ'ക്ക് അത്തരം പിന്തുണ നൽകുന്നതിനുള്ള സാദ്ധ്യതകൾ തേടും.
 
RRTN
 


(Release ID: 1834580) Visitor Counter : 135