ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ആദ്യ ഇന്ത്യ-ജപ്പാൻ ധനകാര്യ ചർച്ച ന്യൂഡൽഹിയിൽ നടന്നു

Posted On: 16 JUN 2022 4:56PM by PIB Thiruvananthpuram
ജപ്പാനിലെ അന്താരാഷ്‌ട്രകാര്യ ഉപമന്ത്രി മസാതോ കാണ്ഡയും ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി അജയ് സേത്തും തമ്മിൽ ഇന്ന് ന്യൂ ഡൽഹിയിൽ ആദ്യ ഇന്ത്യ-ജപ്പാൻ സാമ്പത്തിക ചർച്ച നടത്തി.
 
ഇന്ത്യ-ജപ്പാൻ സാമ്പത്തിക സഹകരണം സംബന്ധിച്ചു ഡെപ്യൂട്ടി ഡയറക്ടർ ജനറൽമാരുടെ തലത്തിൽ നടന്നു വന്നിരുന്ന സംഭാഷണം സമീപ വർഷങ്ങളിലെ ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത്, ഉപ മന്ത്രി/സെക്രട്ടറി തലത്തിലേക്ക് ഉയർത്തി.
 
ജാപ്പനീസ് പ്രതിനിധി സംഘത്തിൽ ധനകാര്യ മന്ത്രാലയം, ധനകാര്യ സേവന ഏജൻസി, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ  ഉണ്ടായിരുന്നു.  ഇന്ത്യയുടെ ഭാഗത്ത് നിന്ന് ധനമന്ത്രാലയം, ആർബിഐ, ഐആർഡിഎഐ, സെബി, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
 
ഇരു രാജ്യങ്ങളിലെയും സ്ഥൂല സാമ്പത്തിക സാഹചര്യം, സാമ്പത്തിക സംവിധാനം, സാമ്പത്തിക ഡിജിറ്റലൈസേഷൻ, നിക്ഷേപ അന്തരീക്ഷം എന്നിവയെക്കുറിച്ച് ഇരു രാജ്യങ്ങളും വീക്ഷണങ്ങൾ കൈമാറി, അടുത്ത വർഷം ജി 20, ജി 7 എന്നിവയുടെ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിക്കുന്ന ഇരുപക്ഷവും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.  സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പങ്കാളികൾ ഇന്ത്യയിലെ നിക്ഷേപം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള വിവിധ സാമ്പത്തിക നിയന്ത്രണ വിഷയങ്ങളും ചർച്ച ചെയ്തു.
 
സാമ്പത്തിക സഹകരണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള ചർച്ചകൾ തുടരാൻ ഇരുപക്ഷവും തീരുമാനിച്ചു. അടുത്ത ഘട്ട സംഭാഷണം ടോക്കിയോയിൽ നടത്തുന്നത് സംബന്ധിച്ച് ആലോചിക്കാനും ചർച്ചയിൽ തീരുമാനമായി.
****

(Release ID: 1834579) Visitor Counter : 168