വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

NIOS മുഖേന സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് അഗ്നിപഥ് പദ്ധതിയ്ക്ക് പിന്തുണ നൽകും

Posted On: 16 JUN 2022 3:22PM by PIB Thiruvananthpuram
"അഗ്നിപഥ്" സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി, സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ്, രാജ്യരക്ഷാ അധികാരികളുമായി കൂടിയാലോചിച്ച്, പത്താം ക്ലാസ് പാസായ അഗ്നിവീരന്മാർക്ക് അവരുടെ സേവന മേഖലയിൽ പ്രസക്തമായ കോഴ്‌സുകൾ ലഭ്യമാക്കിക്കൊണ്ട്, 12-ാം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് നേടാൻ കഴിയുന്ന തരത്തിൽ തുടർ വിദ്യാഭ്യാസത്തിനുള്ള പ്രത്യേക പദ്ധതി ആരംഭിക്കുന്നു. ഈ സർട്ടിഫിക്കറ്റ് രാജ്യത്തുടനീളം തൊഴിൽ ആവശ്യങ്ങൾക്കും ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കും അംഗീകരിക്കപ്പെട്ടതായിരിക്കും. ഭാവി ജീവിതത്തിൽ, സമൂഹത്തിൽ ഉത്പാദനപരമായ പങ്ക് വഹിക്കാനുള്ള മതിയായ വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവും നേടുന്നതിന് അഗ്നിവീരന്മാർക്ക് ഇത് പ്രയോജനം ചെയ്യും.
 
NIOS - ന്റെ ഈ പ്രത്യേക പദ്ധതിയിൽ എൻറോൾമെന്റ്, കോഴ്‌സുകളുടെ വികസനം, വിദ്യാർത്ഥികളുടെ പിന്തുണ, സ്വയം പഠന സാമഗ്രികൾ നൽകൽ, പഠന കേന്ദ്രങ്ങളുടെ അക്രഡിറ്റേഷൻ, വ്യക്തിഗത സമ്പർക്ക പരിപാടി, മൂല്യനിർണ്ണയം, സർട്ടിഫിക്കേഷൻ എന്നിവ ഉൾപ്പെടുന്നു. തീർത്തും ഉപയോക്തൃ സൗഹൃദവും ആർക്കും എവിടെനിന്നും ചേരാവുന്നതുമായ NIOS-ന്റെ ഓപ്പൺ സ്കൂൾ സമ്പ്രദായം അഗ്നിപഥ് പദ്ധതിയ്ക്ക് കീഴിലുള്ള അഗ്നിവീരന്മാർക്ക് വേണ്ടി സദാ വാതിലുകൾ തുറന്നിട്ടിരിക്കുന്നു.
 
RRTN
****

(Release ID: 1834553) Visitor Counter : 211