വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

IMT/5G ടെലികോം സേവനങ്ങൾക്കായുള്ള സ്പെക്ട്രം ലേലത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് ടെലികോം വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

Posted On: 15 JUN 2022 12:37PM by PIB Thiruvananthpuram
5G-സേവന വിതരണം സുഗമമാക്കുന്നതിനും നിലവിലുള്ള ടെലികോം സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി, ടെലികോം വകുപ്പ് സ്പെക്‌ട്രം ലേലം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ഇത് സംബന്ധിച്ച അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് (NIA) 15.06.2022-ന് പുറപ്പെടുവിക്കുകയും ചെയ്തു.

സ്‌പെക്‌ട്രം ലേലം സംബന്ധിച്ച പ്രധാന വിവരങ്ങൾ:

1) ലേലം ചെയ്യുന്ന സ്പെക്‌ട്രം: 600 MHz, 700 MHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz, 2500 MHz, 3300 MHz, 26 GHz എന്നിങ്ങനെ ലഭ്യമായ എല്ലാ സ്പെക്‌ട്രവും ലേലത്തിന്റെ ഭാഗമാണ്.

2) സാങ്കേതികവിദ്യ: ഈ ലേലത്തിലൂടെ അനുവദിക്കുന്ന സ്പെക്‌ട്രം, 5G (IMT-2020) അല്ലെങ്കിൽ ആക്‌സസ് സർവീസ് ലൈസൻസിന്റെ പരിധിയിൽ വരുന്ന മറ്റേതെങ്കിലും സാങ്കേതികവിദ്യയ്‌ക്കായി ഉപയോഗിക്കാവുന്നതാണ്.

3) ലേല പ്രക്രിയ: സൈമൾട്ടേനിയസ് മൾട്ടിപ്പിൾ റൗണ്ട് അസെൻഡിംഗ് (SMRA) ഇ-ലേലം.
 
4) അളവ്: ആകെ 72097.85 മെഗാഹെർട്‌സ് സ്പെക്‌ട്രം ലേലത്തിന് വച്ചിട്ടുണ്ട്.

5) സ്പെക്ട്രത്തിന്റെ കാലാവധി: ഇരുപത് വർഷത്തേക്ക് സ്പെക്ട്രം അനുവദിക്കും .

6) പണമടവ്: വിജയകരമായി ലേലം കൊള്ളുന്നവർക്ക് 7.2% പലിശ നിരക്കിൽ NPV കണക്കാക്കി 20 തുല്യ വാർഷിക ഗഡുക്കളായി പണമടയ്ക്കാൻ അനുവാദമുണ്ട്.

7) സ്പെക്‌ട്രം തിരിച്ചേൽപ്പിക്കൽ (സറണ്ടർ ഓഫ് സ്പെക്‌ട്രം): ലേലത്തിലൂടെ ലഭിക്കുന്ന സ്പെക്‌ട്രം കുറഞ്ഞത് പത്ത് വർഷത്തിന് ശേഷം സറണ്ടർ ചെയ്യാവുന്നതാണ്.

8) സ്‌പെക്‌ട്രം ഉപയോഗ നിരക്ക്: ലേലത്തിലൂടെ ഏറ്റെടുക്കുന്ന സ്‌പെക്‌ട്രത്തിന് സ്‌പെക്‌ട്രം ഉപയോഗ നിരക്കുകൾ (SUC) ഉണ്ടാകില്ല.

9) ബാങ്ക് ഗ്യാരന്റികൾ: വിജയകരമായി ലേലം കൊള്ളുന്നവർക്ക് ഫിനാൻഷ്യൽ ബാങ്ക് ഗ്യാരന്റിയും (FBG) പെർഫോമൻസ് ബാങ്ക് ഗ്യാരന്റിയും (PBG) സമർപ്പിക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കിയിട്ടുണ്ട്.

10) ക്യാപ്‌റ്റീവ് നോൺ-പബ്ലിക് നെറ്റ്‌വർക്ക്: ലേലത്തിലൂടെ നേടിയ സ്പെക്‌ട്രം ഉപയോഗിച്ച് വ്യവസായങ്ങൾക്കായി ഒറ്റപ്പെട്ട ക്യാപ്‌റ്റീവ് നോൺ-പബ്ലിക് നെറ്റ്‌വർക്ക്(കൾ) ലൈസൻസികൾക്ക് സജ്ജീകരിക്കാനാകും.

സ്‌പെക്‌ട്രം ലേലത്തിന്റെ കൂടുതൽ വിശദാംശങ്ങൾ, ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ, കരുതല്‍ധനം, പ്രീ-ക്വാളിഫിക്കേഷൻ വ്യവസ്ഥകൾ, ഏണസ്റ്റ് മണി ഡെപ്പോസിറ്റ് (EMD), ലേല നിയമങ്ങൾ മുതലായവയും മുകളിൽ പറഞ്ഞിരിക്കുന്നവയുടെ മറ്റ് നിബന്ധനകളും വ്യവസ്ഥകളും NIA-യിൽ വ്യക്തമാക്കിയിട്ടുണ്ട്. അവ ടെലികോം വകുപ്പ് വെബ്‌സൈറ്റിൽ ലഭിക്കും: https://dot.gov.in/spectrum-management/2886 

സ്പെക്‌ട്രം ലേലം 26.07.2022 ന് ആരംഭിക്കും.
 
RRTN


(Release ID: 1834218) Visitor Counter : 179