യുവജനകാര്യ, കായിക മന്ത്രാലയം
ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് 2021-നുള്ള നാമനിർദേശങ്ങൾ ജൂൺ 16-ന് മുൻപ് സമർപ്പിക്കണം .
Posted On:
03 JUN 2022 11:50AM by PIB Thiruvananthpuram
ഡൽഹി: ജൂൺ 2 , 2022
സാഹസിക മേഖലയുമായി ബന്ധപ്പെട്ട വ്യക്തികളുടെ നേട്ടങ്ങൾ അംഗീകരിക്കുന്നതിനും യുവാക്കളിൽ സഹിഷ്ണുത മനോഭാവം വളർത്തിയെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം "ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ്" (TNNAA) എന്ന പേരിൽ ദേശീയ സാഹസിക അവാർഡുകൾ നൽകുന്നു. അപകട സാധ്യതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കൽ ,സഹകരിച്ചുള്ള സംഘമായ പ്രവർത്തനം, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ വേഗമേറിയതും ഫലപ്രദവുമായ പ്രതികരണ പ്രവർത്തനങ്ങൾ എന്നിവ യുവാക്കളിൽ പ്രോത്സാഹിപ്പിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു .
വെങ്കല ശില്പം, സർട്ടിഫിക്കറ്റ്, സിൽക്കൻ ടൈ/സാരി എന്നിവയോടുകൂടിയ ബ്ലേസർ, 15 ലക്ഷം രൂപ അവാർഡ് തുക എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം . ഇന്ത്യാ ഗവൺമെന്റിന്റെ അർജുന അവാർഡുകൾക്കൊപ്പം ഈ അവാർഡുകളും ജേതാക്കൾക്ക് സമ്മാനിക്കുന്നു.
സാധാരണയായി, ഒരു അവാർഡ് നാല് വിഭാഗങ്ങളിലായാണ് നൽകുന്നത്, അതായത് , കരയിലും കടലിലും വായുവിലുമുള്ള സാഹസിക പ്രവർത്തനങ്ങൾക്ക് കര, ജല (കടൽ) സാഹസികത, വ്യോമ സാഹസികത, ലൈഫ് ടൈം അച്ചീവ്‌മെന്റ് എന്നിങ്ങനെ നാല് വിഭാഗങ്ങൾ . കര സാഹസികത, ജലം (കടൽ) സാഹസികത, വ്യോമ സാഹസികത എന്നീ 3 വിഭാഗങ്ങളിൽ കഴിഞ്ഞ 3 വർഷത്തെ നേട്ടങ്ങൾ പരിഗണിക്കുന്നു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന്, സമാന മേഖലയിൽ ഒരു വ്യക്തിയുടെ ഇത് വരെയുള്ള നേട്ടവും പരിഗണിക്കുന്നു.
2022 മെയ് 18 മുതൽ 2022 ജൂൺ 16 വരെ https://awards.gov.in എന്ന പോർട്ടലിലൂടെ ടി എൻ എൻ എ എ 2021-ലേക്കുള്ള നാമനിര്ദേശങ്ങൾ ക്ഷണിക്കുന്നു. അവാർഡിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. (URL: https://yas.nic.in/youth-affairs/inviting-nominations-tenzing-norgay-national-adventure-award-2021)
മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ളതും മികച്ച നേതൃഗുണവും സാഹസിക ബോധവും ,സാഹസികതയുടെ ഒരു പ്രത്യേക മേഖലയിൽ തുടർച്ചയായ നേട്ടവും കൈവരിച്ചിട്ടുള്ള ഏതൊരു വ്യക്തിയ്ക്കും ഭൂമി, വായു അല്ലെങ്കിൽ ജലം (കടൽ) മേഖലയിലെ സാഹസിക പ്രവർത്തനങ്ങൾക്ക് അവസാന തീയതിയായ 2022 ജൂൺ 16-ന് മുൻപ് മുകളിലുള്ള പോർട്ടലിലൂടെ അവാർഡിനായി അപേക്ഷിക്കാം
IE/SKY
(Release ID: 1830857)
Visitor Counter : 209