റെയില്‍വേ മന്ത്രാലയം

"ഓപ്പറേഷൻ മഹിളാ സുരക്ഷാ" എന്ന ഇന്ത്യയിലുടനീളം നടപ്പാക്കുന്ന സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി ആർപിഎഫ് 150 പെൺകുട്ടികളെ / സ്ത്രീകളെ രക്ഷിച്ചു

Posted On: 02 JUN 2022 11:22AM by PIB Thiruvananthpuram


ന്യൂ ഡൽഹി:  ജൂൺ 02, 2022

റെയിൽവേ സുരക്ഷാ സേനയും (ആർപിഎഫ്)  റെയിൽവേ മുൻനിര ജീവനക്കാരും ഇന്ത്യൻ റെയിൽവേയിലൂടെയുള്ള സ്ത്രീകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അക്ഷീണം പ്രയത്നിക്കുകയാണ്. സ്ത്രീ സുരക്ഷയുടെ ഈ ലക്ഷ്യത്തിനായി 2022 മെയ് 3 മുതൽ 31 വരെ "ഓപ്പറേഷൻ മഹിളാ സുരക്ഷ" യജ്ഞം  ഇന്ത്യയിലുടനീളം നടപ്പാക്കി. 

ഈ യജ്ഞത്തിനിടെ, സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുന്ന കോച്ചുകളിൽ അനധികൃതമായി യാത്ര ചെയ്ത 7,000-ത്തിലധികം ആളുകളെ ആർപിഎഫ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനുഷ്യക്കടത്തിന് ഇരകളാകാൻ സാധ്യതയുണ്ടായിരുന്ന 150 പെൺകുട്ടികളെയും സ്ത്രീകളെയും ആർപിഎഫ് രക്ഷിച്ചു.

തീവണ്ടികളിൽ യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാർക്ക് അവരുടെ മുഴുവൻ യാത്രയ്ക്കും മെച്ചപ്പെട്ട സുരക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെ ഒരു പാൻ ഇന്ത്യ സംരംഭമായ "മേരി സഹേലി"യും പ്രവർത്തനക്ഷമമാണ്. പരിശീലനം ലഭിച്ച മഹിളാ ഓഫീസർമാരുടെയും ഉദ്യോഗസ്ഥരുടെയും 283 ടീമുകൾ (223 സ്റ്റേഷനുകളിലായി) - പ്രതിദിനം ശരാശരി 1,125 വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർ എന്ന കണക്കിൽ -   ഇന്ത്യൻ റെയിൽവേയിൽ ഉടനീളം വിന്യസിച്ചിട്ടുണ്ട്. ഈ കാലയളവിൽ 2 ലക്ഷത്തി 25 ആയിരത്തിലധികം സ്ത്രീകളുമായി ഇവർ സംവദിക്കുകയും അവർക്ക് യാത്രയുടെ ആദ്യം മുതൽ അവസാനം വരെ സുരക്ഷ നൽകുകയും ചെയ്ത

പുരുഷന്മാരുടെയും സ്ത്രീകളുടെയും ആർപിഎഫ് ഉദ്യോഗസ്ഥരുടെ മിശ്രിത ഘടനയുള്ള ട്രെയിൻ എസ്കോർട്ട് ഡ്യൂട്ടികളും ഈ കാലയളവിൽ വ്യാപകമായി വിന്യസിക്കപ്പെട്ടു.

യാത്രാവേളയിൽ സുരക്ഷിതത്വത്തെക്കുറിച്ചും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെകുറിച്ചും റെയിൽവേ ഉപയോക്താകൾക്ക്, 5,742 ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. 

 

RRTN/SKY



(Release ID: 1830467) Visitor Counter : 187