ധനകാര്യ മന്ത്രാലയം
ഇതുവരെയുള്ള (31 മെയ്, 2022) മുഴുവന്‍ ജി.എസ്.ടി നഷ്ടപരിഹാരവും കേന്ദ്രം അനുവദിച്ചു
Posted On:
31 MAY 2022 5:08PM by PIB Thiruvananthpuram
സംസ്ഥാനങ്ങള്‍ക്ക് 2022 മെയ് 31 വരെ നല്‍കേണ്ട ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ മുഴുവന്‍ തുകയുമായ 86,912 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ചു. സംസ്ഥാനങ്ങളെ അവരുടെ വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്നതിനും അവരുടെ പരിപാടികള്‍ പ്രത്യേകിച്ച് സാമ്പത്തികവര്‍ഷത്തിലെ മൂലധന ചെലവുകള്‍ വിജയകരമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. ജി.എസ്.ടി നഷ്ടപരിഹാര ഫണ്ടില്‍ ഏകദേശം 25,000 കോടി രൂപ മാത്രമേയുള്ളവെന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ബാക്കി തുക കേന്ദ്രത്തിന് സെസ് പിരിച്ചെടുക്കുന്നതിന് ശേഷിയുള്ള സ്വന്തം വിഭവങ്ങളില്‍ നിന്നാണ് അനുവദിക്കുന്നത്.
ചരക്ക് സേവന നികുതി രാജ്യത്ത് 2017 ജൂലായ് 1,മുതലാണ് രാജ്യത്ത് നിലവില്‍ വന്നത്. 2017-ലെ ജി.എസ്.ടി നിയമത്തിലെ വ്യവസ്ഥകള്‍ (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) അനുസരിച്ച് ജി.എസ്.ടി നടപ്പാക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുണ്ടാകുന്ന വരുമാന നഷ്ടത്തിന് സംസ്ഥാനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന്, ചില ചരക്കുകള്‍ക്ക് സെസ് ചുമത്തുകയും ശേഖരിക്കുന്ന സെസ് തുക നഷ്ടപരിഹാര ഫണ്ടിലേക്ക് നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. 2017 ജൂലൈ 1 മുതല്‍ ഈ നഷ്ടപരിഹാര ഫണ്ടില്‍ നിന്നാണ് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്.
2017-18, 2018-19 കാലയളവില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ദ്വൈമാസ ജി.എസ്.ടി നഷ്ടപരിഹാരം നഷ്ടപരിഹാര ഫണ്ടില്‍ നിന്ന് കൃത്യസമയത്ത് അനുവദിച്ചിരുന്നു. സംസ്ഥാനങ്ങളുടെ സംരക്ഷിത വരുമാനം 14%ത്തിന്റെ സംയുക്ത വളര്‍ച്ചയില്‍ വളരുമ്പോള്‍ സെസ് പിരിവ് അതേ അനുപാതത്തില്‍ വര്‍ദ്ധിക്കാത്തതിനാലും, കോവിഡ്19 സംരക്ഷിത വരുമാനവും സെസ് പിരിവിലെ കുറവ് ഉള്‍പ്പെടെയുള്ള യഥാര്‍ത്ഥ റവന്യൂ വരവും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിച്ചു.
നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായ വിഭവ വിടവ് നികത്തുന്നതിനായി, കേന്ദ്രം സെസ് പിരിവിലുണ്ടായ കുറവിന്റെ ഒരു ഭാഗമായി .2020-21ല്‍ 1.1 ലക്ഷം കോടി രൂപയും 2021-22ല്‍ 1.59 ലക്ഷം കോടി രൂപയും തുടര്‍ച്ചയായി കടമെടുത്ത് അനുവദിച്ചു. എല്ലാ സംസ്ഥാനങ്ങളും മേല്‍പ്പറഞ്ഞ തീരുമാനത്തോട് യോജിച്ചു. കൂടാതെ, അതോടൊപ്പം കുറവ് നികത്താന്‍ ഫണ്ടില്‍ നിന്ന് കേന്ദ്രം പതിവായുള്ള ജി.എസ്.ടി നഷ്ടപരിഹാരവും നല്‍കി. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും യോജിച്ച ശ്രമങ്ങള്‍ മൂലം, സെസ് ഉള്‍പ്പെടെയുള്ള മൊത്ത പ്രതിമാസ ജി.എസ്.ടി സമാഹരണത്തില്‍ ശ്രദ്ധേയമായ പുരോഗതി കാണിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളിലും നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-മേയ് കാലയളവിലും നല്‍കേണ്ട ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ ചുവടെയുള്ള പട്ടികയില്‍ നല്‍കിയിരിക്കുന്നു:-
(i)
|
2022 ഏപ്രില്‍-മേയ് മാസങ്ങളിലെ കുടിശിക 17,973 കോടി രൂപ
|
Rs.17,973 crores
|
(ii)
|
2022 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലെ കുടിശിക
|
21,322 കോടി രൂപ
|
(iii)
|
2022 ജനുവരി വരെ നല്‍കേണ്ട നഷ്ടപരിഹാര ബാക്കി
|
47,617 കോടി രൂപ
|
|
മൊത്തം
|
86,912 കോടി രൂപ*
|
*State-wise break-up is given in a separate table.
86,912 കോടി രൂപ അനുവദിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് 2022 മേയ് വരെയുള്ള നഷ്ടപരിഹാരം പൂര്‍ണ്ണമായി നല്‍കികഴിഞ്ഞു; ഇനി2022 ജൂണിലേത് മാത്രമാണ് അവശേഷിക്കുന്നത്.
സംസ്ഥാനാടിസ്ഥാനത്തിലുള്ള വിഹിതം
നമ്പര്‍
|
സംസ്ഥാനം
|
തുക (കോടിയില്‍)
|
(1)
|
(2)
|
(3)
|
1
|
ആന്ധ്രാപ്രദേശ്
|
3199
|
2
|
അസം
|
232
|
3
|
ഛത്തീസ്ഗഢ
|
1434
|
4
|
ഡല്‍ഹി
|
8012
|
5
|
ഗോവ
|
1291
|
6
|
ഗുജറാത്ത്
|
3364
|
7
|
ഹരിയാന
|
1325
|
8
|
ഹിമാചല്‍ പ്രദേശ്
|
838
|
9
|
ജാര്‍ഖണ്ഡ്
|
1385
|
10
|
കര്‍ണ്ണാടക
|
8633
|
11
|
കേരളം
|
5693
|
12
|
മദ്ധ്യപ്രദേശ്
|
3120
|
13
|
മഹാരാഷ്ട്ര
|
14145
|
14
|
പുതുച്ചേരി
|
576
|
15
|
പഞ്ചാബ്
|
5890
|
16
|
രാജസ്ഥാന്‍
|
963
|
17
|
തമിഴ്‌നാട്
|
9602
|
18
|
തെലുങ്കാന
|
296
|
19
|
ഉത്തര്‍പ്രദേശ്
|
8874
|
20
|
ഉത്തരാഖണ്ഡ്
|
1449
|
21
|
പശ്ചിമ ബംഗാള്‍
|
6591
|
|
മൊത്തം
|
86912
|
ND
****
(Release ID: 1829875)
Visitor Counter : 230