ധനകാര്യ മന്ത്രാലയം

ധനമന്ത്രാലയവും കോർപ്പറേറ്റ് കാര്യ മന്ത്രാലയവും ചേർന്ന് ഐക്കോണിക് വാരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

Posted On: 30 MAY 2022 2:47PM by PIB Thiruvananthpuram
'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ (AKAM) ഭാഗമായി2022 ജൂൺ 6 മുതൽ 11 വരെ ധനമന്ത്രാലയവും കോർപ്പറേറ്റ് കാര്യ മന്ത്രാലയവും ചേർന്ന് നടത്തുന്ന ആഘോഷങ്ങളെ കുറിച്ചുള്ള 'ഐക്കോണിക് വീക്ക്' കർട്ടൻ റൈസർ പത്രസമ്മേളനം നടന്നു. കോവിഡ് -19 പാൻഡെമിക്കിനെതിരായ പോരാട്ടത്തിലെ അറിയപ്പെടാത്ത നായകന്മാരോടും ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ സാമ്പത്തിക വ്യവസ്ഥയെ നിലനിർത്തിയവരോടും നന്ദി പ്രകാശിപ്പിക്കുന്ന നന്ദി' (ശുക്രിയ) ഗാനവും ഇന്ന് പുറത്തിറക്കി .രണ്ട് മന്ത്രാലയങ്ങളും - കോർപ്പറേറ്റ് കാര്യവും ധനകാര്യവും- അവരുടെ നേട്ടങ്ങളും പുതിയ സംരംഭങ്ങളും പ്രദർശിപ്പിക്കുക മാത്രമല്ല, അവരുടെ വളർച്ചയുടെയും പരിണാമത്തിന്റെയും ഒരു സ്‌നാപ്പ്‌ഷോട്ട് നൽകുന്നതിനായി അനെ-ബുക്ക്‌ലെറ്റും അവതരിപ്പിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 6ന് ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ നടക്കുന്ന ഉദ്ഘാടന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 6ന് ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ നടക്കുന്ന പ്രധാനമന്ത്രി 2022 ജൂൺ 6ന് ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ നടക്കുന്ന ചടങ്ങുകളുടെ ഉദ്ഘാടനം ശ്രീ നരേന്ദ്ര മോദി നിർവഹിക്കും .ജൂൺ ആറിന് നടക്കുന്ന ഈ ചടങ്ങ് ഇന്ത്യയിലെ 75 നഗരങ്ങളിൽ ഒരേസമയം തത്സമയം ആഘോഷിക്കും. ഇന്ത്യയിലെ സെക്യൂരിറ്റീസ് മാർക്കറ്റ് വികാസങ്ങളെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി മൂന്നാം ദിവസം, അതായത് 2022 ജൂൺ 8-ന് പുറത്തിറങ്ങും. അവസാന ദിവസം, 11 ജൂൺ 2022 ന്, പിടിച്ചെടുത്ത സാധനങ്ങൾ, പുരാതന വസ്തുക്കൾ, കസ്റ്റംസ് പൈതൃകം എന്നിവയുടെ ഒരു നിര പ്രദർശിപ്പിക്കുന്ന ദേശീയ കസ്റ്റംസ് ആൻഡ് ജിഎസ്ടി മ്യൂസിയം, 'ധാരോഹർ' രാജ്യത്തിന് സമർപ്പിക്കും. ഐക്കണിക് വാരാഘോഷത്തിലെ മറ്റ് ചില ശ്രദ്ധേയമായ സംഭവങ്ങളിൽ പബ്ലിക് പ്രൊക്യുർമെന്റിലെ ഡാറ്റാ അനലിറ്റിക്‌സ് സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനവും ഉൾപ്പെടുന്നു . ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഐക്കോണിക് വാരാഘോഷങ്ങൾക്കായി ധനമന്ത്രാലയത്തിനും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിനുമുള്ള ഇ-ബുക്ക്‌ലെറ്റ് കാണുവാൻ https://youtu.be/ZXIDNw9YHRU എന്ന ചാനലും PIB_India-ലെ പ്രസ് കോൺഫറൻസ് കാണുവാൻ : https://youtu.be/L3OgCdxDCQ8 മലയാളത്തിൽ നന്ദി വീഡിയോ കാണുന്നതിന് : https://youtu.be/h1voLXYWjho എന്നിവയും സന്ദർശിക്കാവുന്നതാണ് .

(Release ID: 1829560) Visitor Counter : 172